രജനീകാന്ത് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങി. ധനുഷും മനോജ് ബാജ്പെയും മികച്ച നടന്മാര്, നടി കങ്കണ
കൊച്ചി: 2019-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹമാണ് മികച്ച ചിത്രം. 11 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. തമിഴ് നടന് ധനുഷിനും ഹിന്ദി നടന് മനോജ് ബാജ്പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റ് വാങ്ങി. ഹിന്ദിചിത്രമായ ബഹത്തര്‍ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരന് സിങ് ചൗഹാനാണ് മികച്ച സംവിധായന്. സഹനടനുള്ള ദേശീയ പുരസ്കാരം വിജയ്സേതുപതിക്കാണ്. രജനീകാന്തിനാണ് ദാദാ …