Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

nation

ഒടുവിൽ ഇന്ധന വില കുറച്ച് കേന്ദ്രം; വാറ്റ് കുറയ്ക്കുന്നതിൽ സംസ്ഥാന തീരുമാനം ഇന്നറിയാം

. കൊച്ചി: കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനാൽ ആനുപാതികമായ സംസ്ഥാന തീരുവ കുറയുന്നതോടെ 12 രൂപയോളം ഡീസലിനും ആറര രൂപയോളം പെട്രോളിനും സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ വില കുറയും. കൂടുതൽ ആശ്വാസകരമായ വാർത്ത ഉണ്ടാകും എന്നാണ് ധനമന്ത്രി കെ. എൻ. ബാലഗോപാൽ തീരുവ കുറച്ചുള്ള കേന്ദ്ര സർക്കാരിൻറെ ഉത്തരവിനു ശേഷം  പ്രതികരിച്ചത്. Photo Credit: Twitter

മണ്ണെണ്ണക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധന

കൊച്ചി: മണ്ണെണ്ണയ്ക്കും തീവില. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടി വരുക. 45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് …

മണ്ണെണ്ണക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധന Read More »

‘നോർകോട്ടിക്’ ജിഹാദ് പ്രസംഗം: പാലാ ബിഷപ്പിനെതിരെ കേസ് 

കോട്ടയം: പാല ബിഷപ്പ് മാര്‍ ജോസഫ് കലറങ്ങാട്ടിന്റെ വിവാദ ‘നാര്‍ക്കോട്ടിക്ക്’ ജിഹാദ് പരാമര്‍ശത്തിനെതിരെ  കുറുവിലങ്ങാട് പോലീസ് കേസെടുത്തു. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 24നാണ് ഓള്‍ ഇന്ത്യാ ഇമാം കൗണ്‍സിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് മൗലവി കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ കാര്യമായി നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് കൗണ്‍സില്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. Photo Credit: Face …

‘നോർകോട്ടിക്’ ജിഹാദ് പ്രസംഗം: പാലാ ബിഷപ്പിനെതിരെ കേസ്  Read More »

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തമിഴ്നാട് തുറന്നു  

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെ 7.30നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നത് ചരിത്ര ദിനത്തിലാണ്. 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് (1886 ഒക്ടോബര്‍ 29) ഇതേ ദിനത്തിലാണ് പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പിട്ടത്. തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലായിരുന്നു ഇത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. അതിനിടെ, മഴ …

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തമിഴ്നാട് തുറന്നു   Read More »

ആര്യന്‍ ഖാന് ജാമ്യം

കൊച്ചി: ബോളിവുഡ് സൂപ്പര്‍സ്റ്റര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്ന എന്‍.സി.ബിയുടെ വാദം കോടതി കണക്കിലെടുത്തില്ല.ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ നാളെയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും. Photo Credit: Koo ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ …

ആര്യന്‍ ഖാന് ജാമ്യം Read More »

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് മാറ്റംവരുത്തേണ്ടെന്ന് മേല്‍നോട്ട സമിതി

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് പ്രകാരം അംഗീകരിക്കപ്പെട്ട പരമാവധി ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു മേല്‍നോട്ട സമിതി തീരുമാനിച്ചു.  തങ്ങളുടെ തീരുമാനത്തോട് സമിതി യോഗത്തില്‍ കേരളം വിയോജിച്ചിരുന്നു എന്നും മേല്‍നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണം എന്ന് കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാന വിഷയമെന്ന് കോടതി വ്യക്തമാക്കി. കേസ് നാളെ പരിഗണിക്കാനായി …

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് മാറ്റംവരുത്തേണ്ടെന്ന് മേല്‍നോട്ട സമിതി Read More »

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി. ഈ നിര്‍ദേശം ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. നിലവിലെ സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. 137 അടിയാക്കി നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം. ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ച് മേല്‍നോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട ഒരു തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളം, തമിഴ്നാട് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മേല്‍നോട്ട സമിതി തീരുമാനം കൈകൊണ്ടത്. ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്റെ പഴക്കം എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് …

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി Read More »

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിധിപ്രസ്താവത്തില്‍ പറഞ്ഞു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സാങ്കേതിക വിദഗ്ധരും സമിതിയില്‍ അംഗമായിരിക്കും. എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പെഗാസസ് …

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി Read More »

ഇരുചക്രവാഹനങ്ങളില്‍  കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും

കൊച്ചി: നാലു വയസിന് മുകളിലുള്ള കുട്ടികള്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വെഹിക്കിള്‍സ് നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യും. കാറില്‍ സഞ്ചരിക്കുന്ന 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 1000 രൂപയാണ് പിഴ ചുമത്തുക. പലരും ഹെല്‍മറ്റ് ധരിക്കുന്നത് പിഴ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹെല്‍മറ്റ് സുരക്ഷിതമായ രീതിയില്‍ നിര്‍ബന്ധമായും കെട്ടിവയ്ക്കാനും നിയമ ഭേദഗതിയില്‍ പറയുന്നു. ഭേദഗതി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് …

ഇരുചക്രവാഹനങ്ങളില്‍  കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും Read More »

മുല്ലപ്പെരിയാറില്‍   ജലനിരപ്പ് എത്രയാകാം? ജലകമ്മീഷനോട് സുപ്രീകോടതി

കൊച്ചി: നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് എത്രവരെയാകാമെന്ന് അറിയിക്കണമെന്ന് മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജലനിരപ്പ് എത്ര ആയിരിക്കണമെന്ന് കോടതിയില്‍ വാദിച്ച് സമയം കളയാതെ തമിഴ്നാട് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കേരളം തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസ് മറ്റന്നാള്‍ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. നിലവില്‍ പ്രളയ സാഹചര്യം ഉള്ളതിനാല്‍ 2018ന് സമാനമായ രീതിയില്‍ അണക്കെട്ടിലെ ജലനിരപ്പ് 139 …

മുല്ലപ്പെരിയാറില്‍   ജലനിരപ്പ് എത്രയാകാം? ജലകമ്മീഷനോട് സുപ്രീകോടതി Read More »

സി.എസ്.ബി ബാങ്ക് പണിമുടക്ക് വിജയിപ്പിക്കാനൊരുങ്ങി ജീവനക്കാരും യൂണിയനുകളും

തൃശൂര്‍: സി.എസ്.ബി. ബാങ്ക് പണിമുടക്ക് കൂടുതല്‍ ശക്തമാക്കുമെന്ന്് യൂണിയനുകളും ജീവനക്കാരും . 2021 ഒക്ടോബര്‍ 22നാണ്  സംസ്ഥാന ബാങ്ക് പൊതു പണിമുടക്ക്. ഒക്ടോബര്‍ 20, 21, 22 സി.എസ്.ബി. ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് നടത്തും. സി.എസ്.ബി. ബാങ്കിന്റെ ജനകീയ സ്വഭാവം പുന:സ്ഥാപിക്കുക എന്നതാണ് ജീവനക്കാരുടെ മുഖ്യമായ ആവശ്യങ്ങളില്‍ ഒന്ന്. വിദേശ ബാങ്കായതോടെ അധികാരികള്‍ കൈകൊള്ളുന്ന പ്രതികാര നടപടികള്‍ പിന്‍വലിക്കുക, വ്യവസായ തല വേതന പരിഷകരണം നടപ്പാക്കുക, താല്ക്കാലിക – കോണ്‍ട്രാക്റ്റ് ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക, അവരെ സ്ഥിരപ്പെടുത്തുക …

സി.എസ്.ബി ബാങ്ക് പണിമുടക്ക് വിജയിപ്പിക്കാനൊരുങ്ങി ജീവനക്കാരും യൂണിയനുകളും Read More »

ഐപിഎല്‍ വാതുവയ്പ്; ബംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് വാതുവയ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ വ്യാപക അറസ്റ്റ്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 27 പേരെയാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. ഓണ്‍ലൈന്‍ ബെറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവര്‍ നടത്തിയത്. ഇവരില്‍ നിന്ന് 78 …

ഐപിഎല്‍ വാതുവയ്പ്; ബംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍ Read More »

ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയത്തോടെ മമത

കൊച്ചി: ഭാഭാനിപുർ ഉപതെരഞ്ഞെടുപ്പിൽ ഇരട്ടി ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് നേതാവും    പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വിജയിച്ചു. 58,832 വോട്ടിന് ഭൂരിപക്ഷത്തോടെയാണ മമതയുടെ വിജയം. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. Photo Credit: Twitter

ഉത്തര്‍പ്രദേശിലും,രാജസ്ഥാനിലും,മധ്യപ്രദേശിലും ശക്തമായ ഇടിമിന്നല്‍ മിന്നല്‍ ദുരന്തം: 68 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലും, രാജസ്ഥാനിലും, മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രാജസ്ഥാനില്‍ കോട്ട, ധോല്‍പുര്‍ ജില്ലകളിലുണ്ടായ ഇടിമിന്നലില്‍ 20 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ട, ജയ്പൂര്‍ അടക്കം അഞ്ച് ജില്ലകളിലാണ് ഇന്നലെ …

ഉത്തര്‍പ്രദേശിലും,രാജസ്ഥാനിലും,മധ്യപ്രദേശിലും ശക്തമായ ഇടിമിന്നല്‍ മിന്നല്‍ ദുരന്തം: 68 മരണം Read More »