Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Show-Biz

14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാർ

കീരവാണിക്കും, കാര്‍ത്തികിയ്ക്കും ഓസ്‌കാറിന്റെ കീര്‍ത്തിമുദ്ര 95-ാമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യയ്ക്ക് അഭിമാന ദിവസം, മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലഫന്റ് വിസ്പറേഴ്‌സ്’  പുരസ്‌കാരം നേടി, കീരവാണിയുടെ സംഗീതസംവിധാനത്തില്‍ മികച്ച ഗാനത്തിനും പുരസ്‌കാരം കൊച്ചി: ഭാരതത്തിന് അഭിമാനമായി 95-ാമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യക്ക് സിനിമയ്ക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനം നേടി. …

14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാർ Read More »

അടൂർ ചെയർമാൻ സ്ഥാനം രാജിവെച്ചു; ശങ്കർ മോഹന് പൂർണ്ണ പിന്തുണ

ശങ്കർ മോഹനും അടൂരിനും പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ കന്നട സംവിധായകൻ ഗിരീഷ് കാസർവള്ളിയും അക്കാദമിക് കൗൺസിലിൽ നിന്ന് രാജിവച്ചു ….. കൊച്ചി: കോട്ടയം കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനൻ രാജിവെച്ചത്തിന് പിറകെ രാജിയിലേക്ക് നയിച്ച പ്രതിഷേധങ്ങൾക്കെതിരെ നിലപാടെടുത്ത് സ്ഥാപനത്തിൻറെ ചെയർമാനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനതപുരം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ചായിരുന്നു അടൂരിന്റെ രാജി പ്രഖ്യാപനം. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ദീർഘനേരം നേരിൽ വിഷയം സംസാരിച്ചു എന്നും രാജി …

അടൂർ ചെയർമാൻ സ്ഥാനം രാജിവെച്ചു; ശങ്കർ മോഹന് പൂർണ്ണ പിന്തുണ Read More »

കൊച്ചു പ്രേമൻ ഇനി ഓർമ്മ

പ്രൊഫഷണൽ നാടക വേദിയിലൂടെ സിനിമയിലെത്തിയ കൊച്ചു പ്രേമൻ 250 ൽ പരം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കേരളത്തിലെ പ്രഫഷണൽ നാടകരംഗത്ത് എല്ലാ പ്രമുഖ നാടക സംഘങ്ങൾക്കൊപ്പവും  കൊച്ചു പ്രേമൻ പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് പ്രദീപ്കുമാർ എന്നാണ് യഥാർത്ഥ പേര്.  കൊച്ചി : തൻറെ സ്വാഭാവിക അഭിനയ മികവിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ കൊച്ചു പ്രേമൻ (68) വിട വാങ്ങി. അസുഖം മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഇന്നുച്ചയ്ക്ക് അന്ത്യം. പ്രൊഫഷണൽ നാടക …

കൊച്ചു പ്രേമൻ ഇനി ഓർമ്മ Read More »

സ്റ്റാന്റ്-അപ്പ് കോമഡിക്ക് വാതായനങ്ങൾ തുറന്നിട്ട് കേരളം

കൊച്ചി: സദസ്സിൽ ചിലപ്പോൾ ആയിരങ്ങൾ ഉണ്ടാകും…ചിലപ്പോൾ വളരെ പരിമിതമായ ആളുകളെ  ഉണ്ടാകൂ ….ഇംഗ്ലീഷിലും ഹിന്ദിയിലും ‘അവതാരകൻ ‘ പറയുന്ന ഓരോ വാചകത്തിനു ശേഷവും ആർത്തു ചിരിക്കുന്ന കാണികൾ ……ചിലപ്പോൾ ഒരോ വാക്കിനിടയിലും ചിരിവരും …..ഓരോ മുഖഭാവത്തിനും ആംഗ്യവിക്ഷേപത്തിനും ഒരു മൂളലിന് പേലും കൂട്ടചിരിയുടെ അകമ്പടി …..  സംഭവം കോമഡി ആണെന്ന് മനസ്സിലായി ….പക്ഷേ ഇമ്മാതിരി പരിപാടികൾ മലയാളത്തിൽ അധികം കണ്ടിട്ടില്ല ……  ഇതാണ് സ്റ്റാന്റ്-അപ്പ്  കോമഡി…. ആ ‘അവതാരകനാണ്’ സ്റ്റാന്റ്-അപ്പ് കൊമേഡിയൻ….. സ്റ്റാന്റ് – അപ്പ്  കോമഡിയിലൂടെ മോട്ടിവേഷൻ ട്രെയിനിങ് …

സ്റ്റാന്റ്-അപ്പ് കോമഡിക്ക് വാതായനങ്ങൾ തുറന്നിട്ട് കേരളം Read More »

സ്ത്രീത്വത്തെ അപമാനിച്ചു: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

ലൈംഗിക ചുവയോടെ സംസാരിക്കൽ, പൊതു സ്ഥലത്ത് അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. ശ്രീനാഥ് ഭാസി റെഡ് എഫ്എമ്മിൽ മറ്റൊരു അഭിമുഖത്തിനിടെ അവതാരകനെ തെറി വിളിക്കുന്ന വീഡിയോയും  സാമൂഹിക മാധ്യമങ്ങളിൽ ഉണ്ട് കൊച്ചി: ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘ചട്ടമ്പി ‘യുടെ പ്രചരണാർത്ഥം ഓൺലൈൻ മാധ്യമമായ ബിഹൈന്റ് ദ് വുഡ്സിന് വേണ്ടി നടനെ ഇൻറർവ്യൂ ചെയ്ത അവതാരകയോട് അസഭ്യം പറഞ്ഞ കേസിൽ നടൻ അറസ്റ്റിൽ. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇന്ന് ഉച്ചയ്ക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരായ ഭാസിയുടെ …

സ്ത്രീത്വത്തെ അപമാനിച്ചു: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ Read More »

WATCH VIDEO…… വിമല കോളേജിലെ വിദ്യാർത്ഥിനികളോട് സംവദിച്ച് നടൻ ടോവിനോ തോമസ്

WATCH VIDEO HERE…. MY RADIO 90 യുടെ ലോഗോ നടൻ പ്രകാശനം ചെയ്തു എഫ് എം ചാനൽ നാളെ മുതൽ സംപ്രേഷണം ആരംഭിക്കും  തൃശ്ശൂർ:  കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ & ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി സ്നേഹപൂർവ്വം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന കമ്മ്യൂണിററി എഫ് എം റേഡിയോ “ MY RADIO 90” യുടെ ലോഗോ പ്രകാശനം ഇന്ന്  രാവിലെ 10 മണിക്ക് ചലചിത്ര നടൻ ടോവീനോ തോമസ് നിർവ്വഹിച്ചു. വിമല കോളേജിൽ …

WATCH VIDEO…… വിമല കോളേജിലെ വിദ്യാർത്ഥിനികളോട് സംവദിച്ച് നടൻ ടോവിനോ തോമസ് Read More »

‘ഞാൻ ഹൃദയത്തിൽ കുറിച്ച് ഹൃദയത്തിൽ നിന്ന് പാടുന്ന പാട്ടുകൾ …..’ Watch Video

Watch Video on this page കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അട്ടപ്പാടിയിലെ സ്ത്രീകളെന്ന്  നഞ്ചിയമ്മ തൃശൂര്‍: കയ്യേറ്റവും, വന്യമൃഗങ്ങളുടെ ശല്യവും മൂലം കൃഷി ചെയ്യാന്‍ കഴിയുന്നില്ല. കൃഷിയായിരുന്നു പ്രധാന ജീവിതമാര്‍ഗം. ഇപ്പോള്‍ ഇവിടെയുള്ളവര്‍ തൊഴിലുറപ്പ് ജോലിക്ക് കിട്ടുന്ന കൂലികൊണ്ടാണ് ജീവിതം കഴിയുന്നത്- മികച്ച സിനിമാ പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടി നഞ്ചിയമ്മയുടേതാണ് ഈ വാക്കുകള്‍. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് ആദിവാസികളുടെ ദുരിതാവസ്ഥ അവര്‍ വിവരിച്ചത്.കയ്യേറ്റം അട്ടപ്പാടിയില്‍ പതിവാണ്. പാരമ്പര്യമായി കൈവശം …

‘ഞാൻ ഹൃദയത്തിൽ കുറിച്ച് ഹൃദയത്തിൽ നിന്ന് പാടുന്ന പാട്ടുകൾ …..’ Watch Video Read More »

പ്രതിഫലത്തിലും ലിംഗസമത്വം വേണം: നടി അപര്‍ണ ബാലമുരളി Watch Video

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയത് അവര്‍ക്ക് അര്‍ഹമായ അംഗീകാരം തന്നെ….. തൃശൂര്‍: മലയാള സിനിമയില്‍ ആണ്‍,പെണ്‍ തരംതിരിവ് ശരിയല്ലെന്നാണ് തന്റെ നിലപാടെന്ന് നടി അപര്‍ണ  ബാലമുരളി അഭിപ്രായപ്പെട്ടു. ലിംഗ വിവേചനത്തിന്റെ തിക്താനുഭവങ്ങള്‍, ചില തര്‍ക്കങ്ങളടക്കം  സിനിമാ മേഖലയിലെ ഒരുപാട്  സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ വിഷമം തോന്നിയിരുന്നുവെന്നും   അപര്‍ണ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ കൂട്ടത്തില്‍ നില്‍ക്കും. എന്നാല്‍ സെറ്റുകളില്‍ തനിക്ക് ലിംഗ വിവേചനം ഇതുവരെ നേരിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.  കൂട്ടായ പരിശ്രമത്തില്‍ …

പ്രതിഫലത്തിലും ലിംഗസമത്വം വേണം: നടി അപര്‍ണ ബാലമുരളി Watch Video Read More »

ആഹ്ലാദനിറവില്‍ അപര്‍ണയുടെ മാതാപിതാക്കള്‍ Watch Video

തൃശൂര്‍: പാട്ടുരായ്ക്കല്‍ പറക്കോട്ടുലെയിനിലെ തറവാട്ടുവീട്ടിലിരുന്നായിരുന്നു അപര്‍ണയുടെ മാതാപിതാക്കളായ ബാലമുരളിയും, ശോഭയും മകളുടെ ദേശീയ പുരസ്‌കാര നേട്ടം ചാനലുകളിലൂടെ അറിഞ്ഞത്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും നിരന്തരമായ അഭിനന്ദനം അറിയിച്ചുള്ള ഫോണ്‍ കോളുകള്‍ക്ക് നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു അപര്‍ണയുടെ മാതാപിതാക്കള്‍. പൊള്ളാച്ചിയില്‍ ഷൂട്ടിംഗിലായിരുന്ന മകള്‍ സന്തോഷം പങ്കിടാന്‍ ഒപ്പം ഇല്ലാത്തതിന്റെ ചെറിയ പരിഭവവുമായായിരുന്നു മാതാപിതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ വരവേറ്റത്. മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയ വിവരമറിയിക്കാന്‍ ‘ഇനി ഉത്തരം’ സിനിമയുടെ സെറ്റിലുള്ള അപര്‍ണയുമായി അമ്മ ശോഭ വീഡിയോ കോളില്‍ …

ആഹ്ലാദനിറവില്‍ അപര്‍ണയുടെ മാതാപിതാക്കള്‍ Watch Video Read More »

താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

തിരുവില്വാമല സ്വദേശി റിയാസാണ് പരാതിക്കാരന്‍. 3.14 കോടി രൂപ തന്റെ  പക്കല്‍ നിന്നും വാങ്ങിയെന്നാണ് റിയാസിന്റെ  പരാതി. തൃശൂര്‍:    പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയില്‍ താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. വഞ്ചനാ കുറ്റത്തിന് ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. തിരുവില്വാമല സ്വദേശി റിയാസാണ് പരാതിക്കാരന്‍. 3.14 കോടി രൂപ തന്റെ  പക്കല്‍ നിന്നും വാങ്ങിയെന്നാണ് റിയാസിന്റെ  പരാതി. 2018ല്‍ പുറത്തിറങ്ങിയ കൂദാശ എന്ന സിനിമയുടെ …

താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ് Read More »

ശാന്തതയിൽ നിന്ന് ഉദ്വേഗത്തിലേക്ക് ‘ഇലവീഴാപൂഞ്ചിറ’

റിയലിസ്റ്റിക്ക് രീതികളിലൂടെ സഞ്ചരിച്ച്, കൗതുകങ്ങളില്‍ തട്ടി, പിന്നെ കാണിയുടെ കാഴ്ചയില്‍ ഇല വീണാല്‍ പോലും ചിത്തോദ്വേഗം ഉളവാക്കുന്ന മേക്കിങ്ങ് ഷാഹി കബീറിന്റെ ‘ഇലവീഴാപൂഞ്ചിറ’ എന്ന ചലച്ചിതം വെട്ടിയൊരുക്കിയ സഞ്ചാരപാതയ്ക്ക് വന്യതയും മനോഹാരിതയും ഒരുപോലെ കരുത്തു പകരുന്നു. റിയലിസ്റ്റിക്ക് രീതികളിലൂടെ സഞ്ചരിച്ച്, കൗതുകങ്ങളില്‍ തട്ടി, പിന്നെ കാണിയുടെ കാഴ്ചയില്‍ ഇല വീണാല്‍ പോലും ചിത്തോദ്വേഗം ഉളവാക്കുന്ന മേക്കിങ്ങ് ! ശാന്തമായി ഒഴുകുന്ന നേര്‍ത്തൊരരുവിയായി തുടങ്ങി, തിരകള്‍ ആര്‍ത്തലയ്ക്കുന്ന  സമുദ്രമായി മാറുന്ന രൂപാന്തരപ്രാപ്തി ! പൂഞ്ചിറക്കുന്നിലെ പ്രവചനാതീതമായ കാലാവസ്ഥപോല്‍, പതിഞ്ഞ താളം …

ശാന്തതയിൽ നിന്ന് ഉദ്വേഗത്തിലേക്ക് ‘ഇലവീഴാപൂഞ്ചിറ’ Read More »

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു; ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: നടൻ പ്രതാപ് പോത്തൻ, 69,  അന്തരിച്ചു.  ചെന്നൈയിലെ പൂനമലയിലുളള ഫ്ലാറ്റിൽ വെച്ചായിരുന്നു മരണം. സഹായിയാണ് ഫ്ലാറ്റിൽ ഇന്ന് രാവിലെ 8.30 ന് മരിച്ച നിലയിൽ കണ്ടെത്. ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നു. എൺപതുകളിൽ മലയാള സിനിമയിലെ തരംഗമായിരുന്നു പോത്തൻ. ഭരതൻ സംവിധാനം ചെയ്യത് ചാമരം, തകര, ലോറി തുടങ്ങിയ ഹിറ്റ് സിനിമകളിൽ നായകനായി. മലയാളം, തമിഴ് തെലുങ്ക് ഹിന്ദി ഉൾപ്പെടെ നൂറിലധികം സിനിമകളിൽ അഭിനയിച്ചു. ആരവം എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യം അഭിനയിച്ചത്. മലയാള സിനിമയിൽ മെത്തേഡ് …

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു; ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

ശ്രീജിത്ത് രവി നായകനായ ചിത്രത്തിന് തിയേറ്ററുകള്‍ കിട്ടുന്നില്ല; ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്

ശ്രീജിത്ത് രവിക്ക് മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനും അത് ബോധ്യമായിരുന്നു. മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നു. ശ്രീജിത്ത് രവി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പുറത്തിറങ്ങാറില്ല. അസുഖത്തിന് മരുന്ന കഴിക്കുന്നതിനാല്‍ ടാക്‌സി ഏര്‍പ്പെടാക്കിത്തരണമെന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഞങ്ങള്‍ ടാക്‌സി ഏര്‍പ്പെടാക്കി നല്‍കിയിരുന്നുവെന്നും സജീവന്‍ അറിയിച്ചു. മാടായി സ്വദേശിയായ അഖില്‍ എന്നയാള്‍ ശ്രീജിത്തിന്റെ കൂടെയുണ്ടായിരുന്നുവെന്നും സജീവന്‍ പറഞ്ഞു തൃശൂര്‍: നടന്‍ ശ്രീജിത്ത് രവി നായകനായ ‘ലാ ടൊമാറ്റിന’ എന്ന ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ …

ശ്രീജിത്ത് രവി നായകനായ ചിത്രത്തിന് തിയേറ്ററുകള്‍ കിട്ടുന്നില്ല; ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് Read More »

ബ്ലെസ്ലി എൻറെ മങ്കി , യഥാർത്ഥ വിജയി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

കൊച്ചി: ഡോക്ടർ റോബിൻ ആണ് യഥാർത്ഥ ബിഗ് ബോസ് വിജയി എന്ന് ബിഗ് ബോസ് സീസൺ ഫോർ വിജയി മോഡലും നൃത്തകിയും അഭിനയത്രിയുമായ ദിൽഷ പ്രസന്നൻ. ദിൽഷയെ വിജയിയായി പ്രഖ്യാപിച്ച ശേഷം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എൻറെ ഏറ്റവും നല്ല രണ്ടു സുഹൃത്തുക്കൾ റോബിനും ബ്ലെസ്ലിയുമാണ്. റോബിനാണ് യഥാർത്ഥ വിജയി എന്ന് ഞാൻ വിശ്വസിക്കുന്നു. ബ്ലെസ്ലി എൻറെ പ്രിയ കൂട്ടുകാരൻ, എൻറെ മങ്കി ആണ്,  ദിൽശ പറഞ്ഞു. തൻറെ ഇഷ്ടങ്ങൾക്ക് എന്നും പിന്തുണ നൽകിയ മാതാപിതാക്കളോടും അവർ …

ബ്ലെസ്ലി എൻറെ മങ്കി , യഥാർത്ഥ വിജയി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. Read More »

തങ്കത്തിന്റെ സെറ്റില്‍ പുരസ്‌കാരങ്ങളുടെ പത്തരമാറ്റ്

#WatchNKVideo Here തൃശൂരില്‍ ബിജുമേനോനൊപ്പം സന്തോഷം പങ്കിട്ട്് പുരസ്‌കാര ജേതാക്കള്‍ തൃശൂര്‍: മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ബിജുമേനോന്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച സംഗീതസംവിധായകന്‍ വിനീത് ശ്രീനിവാസന്‍, സഹനടി ഉണ്ണിമായ, തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) ശ്യാം പുഷ്‌ക്കരന്‍, കലാസംവിധായന്‍ ഗോകുല്‍ദാസ് എന്നിവര്‍ ഒരുമിച്ച് അവാര്‍ഡ് പ്രഖ്യാപനം അറിഞ്ഞ് തൃശൂരിലെ വൈറ്റ് പാലസ് ഹോട്ടലില്‍ മാധ്യമങ്ങളെ കണ്ട് സന്തോഷം പങ്കിട്ടു. തങ്കം എന്ന ചിത്രത്തിന്റെ നാളെ തുടങ്ങുന്ന ഷൂട്ടിംഗിനായി എത്തിയതായിരുന്നു താരനിര. ബിജു മേനോനും വിനീത് ശ്രീനിവാസനുമാണ് ഈ ചിത്രത്തില്‍ …

തങ്കത്തിന്റെ സെറ്റില്‍ പുരസ്‌കാരങ്ങളുടെ പത്തരമാറ്റ് Read More »

തൃശൂര്‍ പൂരം മനസ്സുകളെ ഒന്നിപ്പിക്കുന്നു; സത്യന്‍ അന്തിക്കാട്

തൃശൂര്‍: തൃശൂര്‍ പൂരത്തിനൊരു മാജിക് പരിവേഷമുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര രചയിതാവും, സംവിധായകനുമായ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. അന്തിക്കാട്ടെ വീട്ടില്‍ തൃശൂര്‍ പൂരത്തിന്റെ ഓര്‍മ്മകള്‍ പങ്കിടുകയായിരുന്നു അദ്ദേഹം.തൃശൂര്‍ പൂരം ജാതി,മത വേര്‍തിരിവുകളില്ലാതെ മനസ്സുകളെ ഒന്നിപ്പിക്കുന്നു. തൃശൂര്‍ പൂരത്തിന്റെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നാല്‍ മനസ്സിലെ മാലിന്യങ്ങളെല്ലാം അകലും, പോസറ്റീവ് എനര്‍ജി ലഭിക്കും. പൂരലഹരിയില്‍ നാം നമ്മളെത്തന്നെ മറക്കുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് തൃശൂര്‍ പൂരം. പത്ത് വര്‍ഷം മുന്‍പ് തൊട്ടടുത്ത് നിന്ന് ഇലഞ്ഞിത്തറ മേളം ആസ്വദിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു. …

തൃശൂര്‍ പൂരം മനസ്സുകളെ ഒന്നിപ്പിക്കുന്നു; സത്യന്‍ അന്തിക്കാട് Read More »

പൂരപ്രഭയില്‍ ഉത്രാളിക്കാവ്,കണ്ണീരോര്‍മയായി വടക്കാഞ്ചേരിയുടെ ‘മരുമകള്‍’

പൂരപ്രഭയില്‍ ഉത്രാളിക്കാവ്,കണ്ണീരോര്‍മയായി വടക്കാഞ്ചേരിയുടെ ‘മരുമകള്‍’ തൃശൂര്‍: ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന് ഒരാഴ്ച മുന്‍പായിരുന്നു വടക്കാഞ്ചേരിയുടെ ‘മരുമകളാ’ യ മലയാളികളുടെ പ്രിയങ്കരിയായ നടി കെ.പി.എ.സി.ലളിതയുടെ വിയോഗം. നാല് പതിറ്റാണ്ടിലധികമായി ഉത്രാളിക്കാവ് പൂരത്തിന് മുടങ്ങാതെ എത്തുന്ന കെ.പി.എ.സി.ലളിതയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വിങ്ങുന്ന ഓര്‍മകളുമായാണ് തട്ടകത്തുകാര്‍ക്ക്   ഇക്കുറി ഉത്രാളിക്കാവ് പൂരം. 1978-ലാണ് ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി കെ.പി.എ.സി. ലളിത വടക്കാഞ്ചേരി എങ്കക്കാട്ടേക്ക് എത്തുന്നത്. ആലപ്പുഴ കായംകുളത്തുകാരിയായ അവര്‍ പിന്നീട് വടക്കാഞ്ചേരിയുടെ മരുമകളായി. 1998-ല്‍ ഭരതന്റെ മരണശേഷവും അവര്‍ വടക്കാഞ്ചേരിയെ മറന്നില്ല. …

പൂരപ്രഭയില്‍ ഉത്രാളിക്കാവ്,കണ്ണീരോര്‍മയായി വടക്കാഞ്ചേരിയുടെ ‘മരുമകള്‍’ Read More »

കെ.പി.എ.സി ലളിതയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി

വടക്കാഞ്ചേരി: ഹൃദയത്തോട് ചേര്‍ത്ത് വെച്ച എങ്കക്കാടിന്റെ മണ്ണിലൊരുക്കിയ ചിതയില്‍  കെ.പി.എ.സി. ലളിതയുടെ ഭൗതിക ശരീരം എരിഞ്ഞടങ്ങി. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനയ വിസ്മയം കെ.പി.എ.സി ലളിതയുടെ സംസ്‌കാരം  പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. മകനും, നടനും ചലച്ചിത്രസംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതയ്ക്ക് തീകൊളുത്തി. ഓര്‍മയെന്ന്  പേരിട്ട വീട്ടില്‍ മലയാളത്തിന്റെ പ്രിയങ്കരിയായ അഭിനേത്രി ജ്വലിക്കുന്ന ഓര്‍മയായി. വൈകീട്ട് അഞ്ച് മണിയോടെ വീടിനകത്ത് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. വീടിന്റെ തെക്കേഭാഗത്തായിരുന്നു ചിത ഒരുക്കിയത്. വടക്കാഞ്ചേരി നഗരസഭയില്‍ പൊതുദര്‍ശനത്തിന് വച്ച …

കെ.പി.എ.സി ലളിതയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി Read More »

കെ.പി.എ.സി ലളിത വിടവാങ്ങി

കൊച്ചി: അമ്മ വേഷങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയും മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത,74, അന്തരിച്ചു. തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിൽ വച്ച് ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു അന്ത്യം. ദീർഘകാലമായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന കലാകാരി കുറച്ചു നാളുകളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.  പത്താംവയസ്സിൽ നാടക രംഗത്ത് എത്തിയ ലളിത ഇടതുപക്ഷ നാടക പ്രസ്താനമായ കെ.പി. എ.സി യിൽ  സജീവമായി. മലയാളത്തിലും തമിഴിലും ഏകദേശം 550 ൽ പരം സിനിമകളിൽ അഭിനയിച്ച ലളിത രണ്ട് തവണ മികച്ച സഹനടിക്കുള്ള …

കെ.പി.എ.സി ലളിത വിടവാങ്ങി Read More »

അനശ്വര ഗാനങ്ങളിൽ ഇനി ലതാ ദീദിക്ക് അന്ത്യവിശ്രമം

ഇന്ത്യയുടെ ഗാനം നിലച്ചെന്ന് ഗായകൻ പി.ജയചന്ദ്രൻ കൊച്ചി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ,92, വിട പറഞ്ഞു.  36 പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ 5000 ഗാനങ്ങൾ ആലപിച്ച ലതാ ദീദീ ഇനി അനശ്വരമായ ആ ഗാനങ്ങളിലൂടെ ജീവിക്കും. സ്നേഹത്തിൻറെയും ദുഃഖത്തിന്റേയും പ്രേണയിത്തിന്റേയും വിരഹത്തിന്റേയും ദേശ സ്നേഹത്തിൻറെയും വികാരങ്ങൾ ശ്രോതാക്കളിൽ വാരിചൊരിഞ്ഞ ഇന്ത്യയുടെ വാനമ്പാടിക്ക് ആ ഗാനങ്ങളിൽ ഇനി നിത്യശാന്തി. ഇന്ത്യയുടെ  പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന പുരസ്ക്കാരം നൽകി 2001 രാജ്യം ദീദിയെ ആദരിച്ചു. ‘ എ മേരെ വതൻക്കെ ലോഗോ ….’ എന്നാ ലതാജിയുടെ …

അനശ്വര ഗാനങ്ങളിൽ ഇനി ലതാ ദീദിക്ക് അന്ത്യവിശ്രമം Read More »