കൊച്ചി: ഡോക്ടർ റോബിൻ ആണ് യഥാർത്ഥ ബിഗ് ബോസ് വിജയി എന്ന് ബിഗ് ബോസ് സീസൺ ഫോർ വിജയി മോഡലും നൃത്തകിയും അഭിനയത്രിയുമായ ദിൽഷ പ്രസന്നൻ.
ദിൽഷയെ വിജയിയായി പ്രഖ്യാപിച്ച ശേഷം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
എൻറെ ഏറ്റവും നല്ല രണ്ടു സുഹൃത്തുക്കൾ റോബിനും ബ്ലെസ്ലിയുമാണ്. റോബിനാണ് യഥാർത്ഥ വിജയി എന്ന് ഞാൻ വിശ്വസിക്കുന്നു. ബ്ലെസ്ലി എൻറെ പ്രിയ കൂട്ടുകാരൻ, എൻറെ മങ്കി ആണ്, ദിൽശ പറഞ്ഞു.
തൻറെ ഇഷ്ടങ്ങൾക്ക് എന്നും പിന്തുണ നൽകിയ മാതാപിതാക്കളോടും അവർ നന്ദി പറഞ്ഞു.
ഒന്നാം സ്ഥാനം ലഭിക്കാത്ത നിരാശയിൽ മത്സരാർത്ഥിയായ റിയാസ് ദിൽഷയുടെ വിജയം ആഘോഷിക്കാൻ വേദിയിൽ വന്നില്ല.
100 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 4 ഇന്ന് തിരശ്ശീല വീണിരിക്കുന്നു. ഇന്ന് വൈകിട്ട് 7 മണി മുതൽ നടന്ന ഗ്രാൻഡ്ഫിനാലയിൽ ആണ് ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചത്. ബ്ലസ്‌ലിയാണ് രണ്ടാം സ്ഥാനം നേടിയത് മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഫാൻ ആർമികളും ആരാധകരും സൈബർ യുദ്ധത്തിൽ ആയിരുന്നു.