പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്
തിരുവനന്തപുരം: നടനും, സംവിധായകനും, ചലച്ചിത്ര നിര്‍മാതാവുമായ പൃഥ്വരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് വിശദീകരണം ഐ.ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 29നുള്ളില്‍ വിശദീകരണം നല്‍കണം. കഴിഞ്ഞ മാസം പകുതിയോടെ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയിരുന്നതായി ഐ.ടി വകുപ്പ് അറിയിച്ചു.എമ്പുരാനുമായി ബന്ധപ്പെട്ടല്ല നോട്ടീസെന്ന് ഐ.ടി വകുപ്പ് വ്യക്തമാക്കി. 2022- ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഗോള്‍ഡ്, കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് അന്വേഷണം …