മോദി വാരാണസിയില്‍ മാത്രം, സുരേഷ് ഗോപി തൃശൂരിലും, ശോഭ സുരേന്ദ്രന്‍ ആലപ്പുഴയിലും സ്ഥാനാര്‍ത്ഥികള്‍, പ്ത്തനംതിട്ടയില്‍ അനില്‍ ആന്റണി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലായി 195 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് വീണ്ടും മത്സരിക്കും. വാരാണസിയില്‍ മോദി മൂന്നാം തവണയാണ് ജനവിധി തേടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കും. സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗഡില്‍ നിന്ന് ജനവിധി തേടും.ശ്രീപദ് നായിക് നോര്‍ത്ത് ഗോവയില്‍ നിന്നും, കേന്ദ്രമന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റില്‍ മത്സരിക്കും. കേരളത്തില്‍ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.തൃശൂരില്‍ സുരേഷ്‌ഗോപിയും, …