നരഭോജി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയില്‍ നിന്ന്് മാറിയിട്ടില്ല. കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായി ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കടുവയെ കൂട്ടില്‍ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതല്‍ ആളുകള്‍ തെരച്ചിലിനു ഇറങ്ങിയാല്‍ കടുവ പ്രദേശത്തു നിന്നും നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യാപക തെരച്ചില്‍ ഇന്നുണ്ടാവില്ല. തെര്‍മല്‍ …