Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

കെ.സുധാകരന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ കെ.സുധാകരനെ ക്രൈംബ്രാഞ്ച് സംഘം പ്രതിചേര്‍ത്തിരുന്നു. ഇന്ന് രാവിലെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന്ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ഇതിന് പിന്നാലെയാണ് സുധാകരന്‍ കോടതിയെ സമീപിച്ചത്. 41 സി.ആര്‍.പി.സി പ്രകാരമാണ് തനിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും ഹര്‍ജിയില്‍ കെ.സുധാകരന്‍ വ്യക്തമാക്കി. 2021-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ …

കെ.സുധാകരന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക് Read More »

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിര്‍ണയിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

തൃശൂര്‍: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിര്‍ണയിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. റീജിയണല്‍ തിയേറ്ററില്‍ നടന്ന ഇ.എം.എസ് സ്മൃതിയില്‍ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയും, രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍  പരിമിതികളും, അഭിപ്രായവ്യത്യാസങ്ങളും മറന്ന് ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും  വിട്ടുവീഴ്ചകള്‍ക്കും, നീക്കുപോക്കുകള്‍ക്കും തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ …

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിര്‍ണയിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ Read More »

സാധാരണക്കാരനു മേൽ നികുതിയും വൈദ്യുതനിരക്കും കൂട്ടി അമിതഭാരം അടിച്ചേൽപ്പിക്കരുത് ആം ആദ്മി പാർട്ടി

തൃശൂർ: സാധാരണക്കാരനു മേൽ നികുതിയും വൈദ്യുതനിരക്കും കൂട്ടി അമിതഭാരം അടിച്ചേൽപ്പിക്കരുത് ആം ആദ്മി പാർട്ടി. കേരളത്തിൽ ഏറ്റവും കുറവ് ചിലവിൽ വൈദ്യുതി ഉല്പാതിപ്പിച്ചിട്ടും ഡൽഹിയിലെയും പഞ്ചാബിലെയും പോലെ വൈദ്യുതി സൗജന്യം നല്കാൻ കഴിയുന്ന അവസ്ഥയിലും സാധരണക്കാരന് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേരളത്തിലെ എൽഡിഫ് സർക്കാർ നയം തിരുത്തണം എന്ന് ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ജിതിൻ സദാനന്ദൻ ആം ആദ്മി പാർട്ടി സംസ്ഥാന വ്യാപകമായി വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ …

സാധാരണക്കാരനു മേൽ നികുതിയും വൈദ്യുതനിരക്കും കൂട്ടി അമിതഭാരം അടിച്ചേൽപ്പിക്കരുത് ആം ആദ്മി പാർട്ടി Read More »

അറസ്റ്റിലായ തമിഴ്മന്ത്രി സെന്തില്‍ ബാലാജി്ക്ക് നെഞ്ചുവേദന,ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍  തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജി അറസ്റ്റില്‍. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റാണ് ബാലാജിയെ നാടകീയമായി  അറസ്റ്റ് ചെയ്തത്.  17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 ഇ.ഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇ.ഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. …

അറസ്റ്റിലായ തമിഴ്മന്ത്രി സെന്തില്‍ ബാലാജി്ക്ക് നെഞ്ചുവേദന,ആശുപത്രിയിലേക്ക് മാറ്റി Read More »

MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം

കൊച്ചി: മുന്‍നിര ടയര്‍ നിര്‍മാണ കമ്പനിയായ എംആര്‍എഫിന്റെ ഓഹരി വില ഒരു ലക്ഷം രൂപ കടന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു കമ്പനിയുടെ ഓഹരി വില ഒരു ലക്ഷം രൂപ കടക്കുന്നത്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ എംആര്‍എഫ് ഓഹരികള്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 1,00,439 രൂപയിലെത്തി. നേരത്തെ ഫ്യൂച്ചേഴ്‌സ് വിഭാഗത്തില്‍, മെയ് മാസത്തില്‍ ഓഹരി വില ഒരു ലക്ഷം രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം എംആര്‍എഫ് ഓഹരികള്‍ 45 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. 2020 മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ …

MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം Read More »