തൃശ്ശൂരിൽ പത്ര ഫോട്ടോഗ്രാഫർക്ക് മർദ്ദനം
തൃശൂര്‍: പോസ്റ്റ് ഓഫീസ് റോഡില്‍ വണ്‍വേ തെറ്റിച്ചതിന്റെ പേരില്‍ പോലീസ് അതിക്രമം. പോലീസ് അതിക്രമം ചിത്രീകരിക്കവെ വീക്ഷണം ഫോട്ടോഗ്രാഫര്‍ ശാഞ്ച്‌ലാലിനെ പോലീസ് കയ്യേറ്റം ചെയ്തു. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വണ്‍വേ ആണെന്നറിയാതെ പോസ്റ്റ് ഓഫീസ് റോഡ് വഴി വന്ന വടക്കേക്കാട് സ്വദേശിയായ യുവാവും പോലീസും തമ്മില്‍ തര്‍ക്കം നടന്നു. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ എം. സുകുമാരന്‍, ബീന മുരളി എന്നിവരും നാട്ടുകാരും യുവാവിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ പിഴ ഈടാക്കാതെ വിട്ടയക്കാന്‍ …