Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പൊന്നഴകായി പാറമേക്കാവിലമ്മയുടെസവിധത്തില്‍ സ്വര്‍ണക്കൊടിമരം

തൃശൂര്‍: സര്‍വാലങ്കാരവിഭൂഷിതയായ പാറമേക്കാവിലമ്മയ്ക്ക് പത്തര കിലോ സ്വര്‍ണത്തില്‍, പത്തരമാറ്റ് പൊന്‍പ്രഭയില്‍ സ്വര്‍ണക്കൊടിമരം ഒരുങ്ങി. മറ്റന്നാളാണ് ധ്വജപ്രതിഷ്ഠ. വിഖ്യാതമായ തൃശൂര്‍ പൂരം പോലെ ഒട്ടേറ അപൂര്‍വതകളുമായുള്ള സ്വര്‍ണക്കൊടിമരത്തിന് 11.34 മീറ്ററാണ് ഉയരം. പത്തര കിലോ തങ്കത്തിലുള്ള കൊടിമരം ശബരിമലയില്‍ മാത്രം.
 
കൊടിമരം ഉറപ്പിച്ചിരിക്കുന്ന പഞ്ചവര്‍ഗത്തറയുടെ മുകള്‍ഭാഗമായ വേദികയുടെ നാല് മൂലകളില്‍ ഗജവീരന്‍മാരാണ്.  തൃശൂര്‍ പൂരത്തിന്റെ പ്രതീകമെന്നോണം തൂമ്പിക്കൈ ഉയര്‍ത്തി വണങ്ങുന്ന ആനകള്‍ കൊത്തുപണികളുടെ കരവിരുതില്‍ തിളങ്ങി നില്‍ക്കുന്നു.

കൊടിമരത്തില്‍ ആനകളെ ആലേഖനം ചെയ്തിരിക്കുന്നത് ഇതാദ്യമായാണ്. വേദികയില്‍ ഭഗവതിയുടെ ആയുധങ്ങളാണ് പതിവ്.  ഇവിടെ എട്ട് പറകളിലാണ് ഭഗവതിയുടെ ആയുധങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. കൊടിമരത്തിന്റെ മുകളിലാണ് ഭഗവതിയുടെ വാഹനമായ വേതാളം.  സ്വര്‍ണക്കൊടിമരത്തിന്റെ നിര്‍മാണച്ചിലവ് ആറ് കോടി രൂപയാണ്.

മാന്നാര്‍ പരുമല അനന്തന്‍ ആചാരിയാണ് ശില്പികളില്‍ പ്രധാനി. മകന്‍ അനു അനന്തന്‍, മധുര.സി.ബാലകൃഷ്ണന്‍, തൃപ്പല്ലൂര്‍ സദാശിവനാചാരി എന്നിവരാണ് ശില്പചാരുതയോടെ കൊടിമരം നിര്‍മ്മിച്ചത്. തടിപ്പണികള്‍ക്ക് എള്ളവള്ളി നന്ദന്‍ മേല്‍നോട്ടം വഹിച്ചു. രണ്ട് വര്‍ഷം മുന്‍പ് പത്തനംതിട്ട കോന്നി കുമ്മണ്ണൂര്‍ വനമേഖലയിലെ കല്ലേലി തോട്ടത്തില്‍ നിന്നാണ് ആചാരവിധി പ്രകാരം  ലക്ഷണമൊത്ത തേക്കിന്‍ മരം കണ്ടെത്തിയത്.

വടക്കേ ഇന്ത്യയിലെയും, അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെയും നിരവധി ക്ഷേത്രങ്ങളില്‍ സ്വര്‍ണാലങ്കാര ജോലികള്‍ നിര്‍വഹിച്ചതായും അനു അനന്തന്‍ പറഞ്ഞു. അമേരിക്കയിലെ ഫ്‌ളോറിഡ ടാമ്പയിലെ അയ്യപ്പക്ഷേത്രത്തിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. ശബരിമലയില്‍ മാത്രമാണ് കൊടിമരത്തിന്റെ അടിയില്‍ പദ്മപാദുകം മുതല്‍ അറ്റം വരെ സ്വര്‍ണം പൊതിഞ്ഞിട്ടുള്ളതെന്ന്് അനു അനന്തന്‍ പറഞ്ഞു. പത്തര കിലോ തങ്കത്തിന് പുറമേ 300 കിലോ ചെമ്പും 67 കിലോ വെള്ളിയും ഉപയോഗിച്ചു.   പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലുള്ള പ്രതിഭാധനരായ ശില്പികള്‍ ഇരുപത്തിലധികം ക്ഷേത്രങ്ങള്‍ക്ക് സുവര്‍ണ കാന്തിയേകി. 

Photo Credit: newsskerala.com

Leave a Comment

Your email address will not be published. Required fields are marked *