Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ജേഷ്ഠന്റെ നീറുന്ന ഓർമ്മയിൽ പാറമേക്കാവിൽ വിദ്യയുടെ മിന്നുകെട്ട് 

സ്വർണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിൽ  വിപിൻ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കിൽ നിന്ന് പണം കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി വിപിൻ ജീവനൊടുക്കുകയായിരുന്നു.  സ്ത്രീധനമോ സ്വർണമോ നിധിൻ ചോദിച്ചിരുന്നില്ല.

തൃശൂർ:  വിവാഹ വായ്പ ശരിയാകാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട് വിപിന്റെ  സഹോദരി വിദ്യയുടെ വിവാഹം ഇന്ന് പാറമേക്കാവ് ക്ഷേത്രത്തിൽ നടന്നു കാരുണ്യത്തിൻ്റെ കൈകളുമായി  കുടുംബത്തെ ചേർത്തുപിടിച്ച  സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ രാവിലെ 8.30നും ഒൻപതിനം ഇടയിൽ വരൻ നിധിൻ വിദ്യയെ മിന്നു ചാർത്തി വിവാഹശേഷം  വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കു പോയി ജനുവരി രണ്ടാം വാരത്തിൽ നിധിൻ ജോലിക്കായി വദേശത്തേക്കു മടങ്ങും.  വൈകാതെ വിദ്യയെയും കൊണ്ടുപോകാനാണ് തീരുമാനം. 12ന് നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്നാണ് മുടങ്ങിയത്. മരണശേഷം  ജ്യോത്സ്യൻ്റെ  നിർദേശപ്രകാരമാണ്  ഇന്ന്  വിവാഹം നടത്തുന്നത്.

രണ്ടു വർഷത്തലേറെയായി നിധിനും വിദ്യയും പരിചയക്കാരായിരുന്നു. ഒടുവിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. സ്വർണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിൽ  വിപിൻ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കിൽ നിന്ന് പണം കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി വിപിൻ ജീവനൊടുക്കുകയായിരുന്നു.  സ്ത്രീധനമോ സ്വർണമോ നിധിൻ ചോദിച്ചിരുന്നില്ല. നിരവധി സൻമനസുകൾ വിവാഹത്തിന് ആശംസകൾ നേരാൻ എത്തിയിരുന്നു.

Photo Credit: Newsskerala

Leave a Comment

Your email address will not be published. Required fields are marked *