യോഗദിനാഘോഷം സംഘടിപ്പിച്ചു
തൃശ്ശൂർ ; കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ് തൃശ്ശൂർ ജില്ലാ യോഗ പ്രൊമോട്ടേർസ് ആന്റ് റിസർച്ച് അസോസിയേഷനുമായി സഹകരിച്ച് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതനിൽ രാജ്യാന്തര യോഗദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.തൃശ്ശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലഹരി അടക്കമുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് മുക്തി നേടുന്നതിനും യോഗാഭ്യാസം സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. വാർഡ് കൗൺസിലർ അനീസ് അഹമ്മദ് …