കാണാം പൂരം ഇനി അടുത്ത ഏപ്രില്‍ 19ന്; ഉപചാരം ചൊല്ലല്‍ പൂരങ്ങളുടെ പൂരത്തിന് പ്രൗഢമായപടിയിറക്കം
കാതു കുളിര്‍ക്കെ പാണ്ടിയുടെ നാദാമൃതം , കണ്ണുനനയിച്ച് ഉപചാരം ചൊല്ലല്‍ പൂരങ്ങളുടെ പൂരത്തിന് പ്രൗഢമായപടിയിറക്കം തൃശൂര്‍: ജനസാഗരങ്ങളെ സാക്ഷിയാക്കി വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് പ്രൗഢമായ പരിസമാപ്തി. അടുത്ത പൂരമായ ഏപ്രില്‍ 19ന്് കാണാമെന്ന് ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ പിരിഞ്ഞതോടെ 36 മണിക്കൂര്‍ നീണ്ട് നിന്ന നാദവര്‍ണവിസ്മയമായ തൃശ്ശൂര്‍ പൂരത്തിന് പരിസമാപ്തിയായി. ഇനി അടുത്ത പൂരക്കാലത്തേക്കുള്ള കാത്തിരിപ്പാണ്. ഇന്നലെ മുതല്‍ സൂചി കുത്താനിടയില്ലാത്ത നിലയിലായിരുന്ന തെക്കന്‍ കാട് മൈതാനം ഇതോടെ ആളൊഴിഞ്ഞ പൂരപ്പറപ്പായി. തിരുവമ്പാടി ഭഗവതി …