തൃശൂര്‍: സംരംഭകര്‍ എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ അവര്‍ എങ്ങനെ ചെയ്യുന്നു എന്നുള്ളതിനാണ് പ്രാധാന്യമെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഉത്പ്പന്നങ്ങളുടെ മുന്‍ നിര ദാതാവായ ജല്‍ദീ സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Jaldee Soft Pvt Ltd) പുതിയ ഉല്‍പ്പന്നമായ ജല്‍ദീ ലെൻഡിംഗ് സി.ആര്‍എം ന്റെയും ശക്തന്‍ തമ്പുരാന്‍ നഗറിലെ ക്രൗണ്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജല്‍ദീയുടെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനായ ധിരുഭായി അംബാനി പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ സംരംഭകനായതും ചെറിയ സംരംഭമായി പ്രവര്‍ത്തനമാരംഭിച്ച മണപ്പുറം ഇപ്പോള്‍ 44,000 ജീവനക്കാരുള്ള 35,000 കോടി രൂപ ആസ്തിയുള്ള സ്ഥാപനമായി മാറിയതും വ്യത്യസ്തമായി ചിന്തിച്ചതു കൊണ്ടും പ്രവര്‍ത്തിച്ചതുകൊണ്ടുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മണപ്പുറം ഗ്രൂപ്പിലും ജല്‍ദീ ലെൻഡിംഗ് സി.ആര്‍.എം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജല്‍ദീ മാനേജിങ് ഡയറക്ടര്‍ രമേഷ് കുറുപ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍ മുഖ്യാതിഥിയായിരുന്നു. മേള കുലപതി പെരുവനം കുട്ടന്‍ മാരാര്‍, ഡോ ഷാജു ആല്‍ബര്‍ട്ട്, മൃദംഗം കലാകാരനായ ഡോ. ജയകൃഷ്ണന്‍, ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ സുകുമാരന്‍ എ.എസ്, സുരേഷ് കുറുപ്പത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹാര്‍ട്ട് ഫുള്‍നസ് ട്രെയിനര്‍മാരായ ടി.പി നാരായണന്‍, ടി.വി ശ്രീലത, ബ്രൈറ്റര്‍ മൈന്‍ഡ്‌സ് ട്രെയിനര്‍ സുമേഷ് എന്നിവര്‍ മെഡിറ്റേഷന്‍ രീതികളെക്കുറിച്ച് സംസാരിച്ചു. ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ച ചടങ്ങില്‍ ബീന കുറുപ്പത്ത് നന്ദി പറഞ്ഞു.
സോഫ്റ്റ്‌വെയര്‍ ഉത്പന്നങ്ങളുടെ മുന്‍നിര ദാതാക്കളായ ജല്‍ദീ പുതിയ പ്രോഡക്ട് ജല്‍ദീ ലെന്‍ഡിംഗ് സി.ആര്‍.എം പുറത്തിറക്കി. കൂടുതല്‍ കാര്യക്ഷമതയോടെ വായ്പകള്‍ പ്രോസസ് ചെയ്യാന്‍ ബാങ്കുകളെയും എന്‍.ബി.എഫ്.സികളെയും സഹായിക്കുന്നതിനാണ് പ്രോഡക്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.
“ബാങ്കുകളെയും NBFC കളെയും അവരുടെ ലോൺ പ്രോസസ്സിംഗ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഈ ഉൽപ്പന്നം സഹായി ക്കും. ഈ ഉൽപ്പന്നം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരു മൂല്യ വത്തായസ്വത്തായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” കമ്പനി പ്രസിഡന്റ് രാമചന്ദ്ര പ്രസാദ് പറഞ്ഞു
ജല്‍ദീ ലെന്‍ഡിംഗ് സി.ആര്‍.എം പ്രോഡക്ട് , ലീഡ് ജനറേഷന്‍, യോഗ്യത റൈറ്റിംഗ് തുടങ്ങിയ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ ബാങ്കുകളെയും എന്‍.ബി.എഫ്.സികളെയും സഹായിക്കുനന ക്ലൗഡ് അധിഷ്ഠിത പരിഹാരമാണ്. ലോണുകളുടെ പുരോഗതി ട്രാക്കു ചെയ്യാനും, മെച്ചപ്പെടുത്താനുള്ള മേഖലകള്‍ തിരിച്ചറിയാനും അനുവദിക്കുന്ന ഒരു ഡാഷ് ബോര്‍ഡും ഉല്‍പന്നം നല്‍കുന്നു.
ചെറുകിട, ഇടത്തരം വന്‍കിട സംരംഭങ്ങള്‍ക്കായുള്ള ഹെല്‍ത്ത് കെയര്‍, ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ എന്നിവയുടെ മുന്‍നിര ദാതാവാണ് ജല്‍ദീ. കമ്പനിയുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെ നിരവധി ആരോഗ്യപരിരക്ഷകരും, മറ്റ് പ്രൊഫഷണലുകളും ഉപയോഗിക്കുന്നു. കൂടാതെ ഗള്‍ഫ്, വടക്കേ അമേരിക്കന്‍ വിപണികള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ കമ്പനി ഉടന്‍ വിപുലീകരിക്കും. ജല്‍ദി സോഫ്റ്റ്‌വെയര്‍ ലിമിറ്റഡിന്റെ ആസ്ഥാനം തൃശൂരിലാണ്.