തൃശൂര്‍: ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനിലെ അവധിക്കാലക്യാമ്പില്‍ കുട്ടികള്‍ പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും വിഷു ആഘോഷിച്ചു. കൗണ്‍സിലര്‍ റെജി ജോയി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി താര അതിയടത്ത് താര ടീച്ചറും, കുട്ട്യോളും എന്ന കഥാപരമ്പര അവതരിപ്പിച്ചു. ഉണ്ണി ഉറക്കമുണര്‍ന്നോളൂ എന്ന സുഗതകുമാരിയുടെ കവിതയും താര ടീച്ചര്‍ ആലപിച്ചു. ബാലഭവന്‍ പ്രിന്‍സിപ്പല്‍ ഇ.നാരായണി, സ്റ്റാഫ് പ്രതിനിധി ജോയ് വര്‍ഗീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.