Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൊടിയേറ്റിന് തിടമ്പേറ്റാൻ ഇനി കൊമ്പൻ പാറമേക്കാവ് ദേവീദാസൻ ഇല്ല…. WATCH VIDEO

തൃശ്ശൂർ പൂരം പടിവാതിൽക്കൽ എത്തി നിൽക്കേ പാറമേക്കാവ് ദേവസ്വത്തിന് കനത്ത നഷ്ടം. കൊമ്പൻ ദേവീദാസൻ ചരിഞ്ഞു. പൂരനഗരിക്കും കനത്ത നഷ്ടം

തൃശൂർ: പാറമേക്കാവ് ദേവസ്വത്തിൻ്റെ തിടമ്പാന ദേവീദാസൻ (60) ചരിഞ്ഞു. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15ലെ താരമാണ്. പൂരം കൊടിയേറ്റിന് ശേഷമുള്ള പുറപ്പാട് എഴുന്നെള്ളിപ്പിന് തിടമ്പേറ്ററുള്ളത് ദേവീദാസനാണ്. പൂരം പടിവാതിൽക്കലെത്തി നിൽക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേർപാട്. തൃശൂർ പൂരവും, ആറാട്ടുപുഴയും നെന്മാറയും പഴയന്നൂരും തുടങ്ങി ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസൻ നിത്യ സാനിധ്യമാണ്.

2001ൽ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവിൽ നടയിരുത്തുന്നത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. അതിന് ശേഷം കൊടിയേറ്റ് നാളിൽ തിടമ്പേറ്റുന്ന നിയോഗവും ദേവീദാസന് ആയി. ഇക്കഴിഞ്ഞ പൂരത്തിനും ദേവീദാസൻ ആണ് കൊടിയേറ്റ് നാളിൽ തിടമ്പേറ്റിയത്. കൂപ്പിലെ ജോലികൾ ചെയ്തിരുന്ന ദേവീദാസൻ പാറമേക്കാവിൽ എത്തിയ ശേഷമാണ് പൂരത്തിൽ പങ്കെടുക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനാൽ മാസങ്ങളായി പുറത്ത് എഴുന്നള്ളിപ്പുകൾക്ക് വിടാറില്ലായിരുന്നു. പല്ല് തേയ്മാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആഴ്ച്ചകളായി ആരോഗ്യാവസ്ഥ മോശമായിരുന്നു.
സംസ്ക്കാരം ഇന്ന് വൈകീട്ട് .കോടനാട്ടേയ്ക്കോ മലയാറ്റൂർക്കോ കൊണ്ടുപോകും. തൃശ്ശൂർ പാടൂക്കാട് ആരോഗ്യപരിപാലന കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നു. രണ്ടു ദിവസം മുമ്പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ചൊവ്വാഴ്ച രാത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു..

Leave a Comment

Your email address will not be published. Required fields are marked *