Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

റെയിൽവേ സ്റ്റേഷനിലെ കൊലപാതകം പ്രതി പിടിയിൽ

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊലപാതകമാണെന്ന കണ്ടെത്തലിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കേസിലെ പ്രതിയായ ആലപ്പുഴ, ആറാട്ടുപുഴ സ്വദേശിയായ തകിടിയിൽ വീട്ടിൽ ഹരീഷ്കുമാർ (42) എന്നയാളെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശപ്രകാരമുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 20.09.2024 തിയ്യതിയാണ് തൃശ്ശൂർ പൂത്തോൾ റോഡിൽ റെയിൽവേയുടെ പടിഞ്ഞാറേവശം ഗേറ്റിന് സമീപം മതിലിനോട് ചേർന്നുള്ള കാനയിലാണ് അജ്ഞാതനായ 45 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ മരിച്ചുകിടക്കുന്നതായി കാണപെട്ടത്. ഇക്കാര്യത്തിൽ …

റെയിൽവേ സ്റ്റേഷനിലെ കൊലപാതകം പ്രതി പിടിയിൽ Read More »

പാറമേക്കാവ് അഗ്രശാലയില്‍ അഗ്നിബാധ

തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയില്‍ അഗ്നിബാധ. അഗ്രശാലയിലെ എയര്‍കണ്ടീഷന്‍ ചെയ്ത ഒന്നാംനിലയിലാണ് രാത്രി എട്ടര മണിയോടെ തീപ്പിടിത്തം ഉണ്ടായത്. ഉടനെ ഫയര്‍സര്‍വീസ് യൂണിറ്റ് എത്തി തീയണച്ചു. കഞ്ഞി കൂടിക്കാന്‍  ഉപയോഗിക്കുന്നപാളകള്‍, ചാക്കുകള്‍ എന്നിവയാണ് നശിച്ചത്. നാശനഷ്ടം കണക്കാക്കുമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് അറിയിച്ചു. തീപ്പിടിത്തം ഉണ്ടാകാനുള്ള സാഹചര്യമില്ലെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി വിമുക്തി സന്ദേശ വോക്കത്തൺ സംഘടിപ്പിച്ച് സഹൃദയ വിദ്യാർത്ഥികൾ

. കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിലേയും സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേയും വിദ്യാർത്ഥികൾ കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘വിമുക്തി’ യുടെ ഭാഗമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സൈക്കിൾ റാലിയും വോക്കത്തണും സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എസ് പ്രിൻസ്  വോക്കത്തൺ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 6 ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക്   തേക്കിൻകാട്  തെക്കേഗോപുര നടയിൽ നിന്നു ഫ്ളാഗ് ഓഫ് ചെയ്ത വോക്കത്തൺ സ്വരാജ് റൗണ്ട് …

ലഹരി വിമുക്തി സന്ദേശ വോക്കത്തൺ സംഘടിപ്പിച്ച് സഹൃദയ വിദ്യാർത്ഥികൾ Read More »

കോടതി വിധി നടപ്പിലാക്കണം: എൻസിഎ

തൃശ്ശൂർ: നിധി നിയമങ്ങളിലെ പോരായ്മകൾ പരിഹരിച്ച് നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഉടനടി നടപ്പിലാക്കണമെന്ന് നിധി കമ്പനീസ് അസോസിയേഷൻ (NCA) സംസ്ഥാന വാർഷിക പൊതു സമ്മേളനം ആവശ്യപ്പെട്ടു. 2013 ലെ നിധി നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രവർത്തന റിപ്പോർട്ട് എൻഡിഎച്ച് 4 എന്ന ഫോമിലൂടെ വീണ്ടും സമർപ്പിക്കണമെന്ന 2019 ലെ പരിഷ്ക്കരിച്ച നിയമത്തിന്റെ പേരിൽ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന നിയമത്തിനെതിരെയാണ് സംഘടന കോടതിയെ സമീപിച്ചതെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡേവീസ് എ. പാലത്തിങ്കൽ …

കോടതി വിധി നടപ്പിലാക്കണം: എൻസിഎ Read More »

ഹോട്ടൽ മുറിയ്ക്ക് തീ പിടിച്ചു.

തൃശൂർ ,മാരാർ റോഡിൽ പ്രവർത്തിക്കുന്ന ലൂസിയ പാലസ് ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയ്ക്ക് തീ പിടിച്ചു. 202 ാം മുറിയിലെ എയർ കണ്ടീഷൻ സംവിധാനത്തിലെ വൈദ്യുതിയുടെ ഹൃസ്വ സഞ്ചാരം മൂലമാണ് അഗ്നി ബാധയുണ്ടായത്. മുറിയിലെ ഫർണിച്ചറുകൾ, റ്റി.വി. , ആന്തരിക അലങ്കാരങ്ങൾ എന്നിവ തീ പിടിച്ച് നശിച്ചു.’

മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല ഉടൻ രാജിവയ്ക്കണം : എംടി രമേശ്

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികത നഷ്ടമായെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ബിജെപി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നത്. കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം ജില്ല മാറിയെന്നും രമേശ് പറഞ്ഞു. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വര്‍ഗീയത ആയുധമാക്കി ചിലര്‍ …

മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല ഉടൻ രാജിവയ്ക്കണം : എംടി രമേശ് Read More »

പി വി അൻവറിനെതിരെ തൃശൂരിൽ പരാതി

തൃശൂർ : സമൂഹത്തിൽ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ വ്യാപകമായി പ്രചരണം നടത്തുന്നതായി ആരോപിച്ച് പി. വി അൻവർ എം എൽ എക്ക് എതിരെ തൃശൂരിൽ പരാതി. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച് സത്യപ്രതിജ്ഞാ ലംഘനം ഉൾപ്പെടെ നടത്തി മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മതപരമായി വേർതിരിവ് നടത്തി മത വിദ്വേഷം നടത്തുന്നതായി കാണിച്ച് ഇടത് പക്ഷ പ്രവർത്തകനായ കെ കേശവദാസാണ് തൃശൂർ സിറ്റി പോലീസിൽ പരാതി നൽകിയത്.

ഉപേക്ഷിച്ചവര്‍ തന്നെ പുലിക്കളി ട്രോഫി എടുത്തുകൊണ്ടുപോയി, സീതാറാം മില്‍ ദേശം ആരോപണനിഴലില്‍

തൃശൂര്‍:  നാലോണനാളിലെ പുലിക്കളി മഹോത്സവത്തില്‍ കിട്ടിയ ട്രോഫിയും മറ്റും സ്വീകരിക്കാതെ ഉപേക്ഷിച്ച ശേഷം പിറ്റെ ദിവസം എടുത്തുകൊണ്ടുപോയ സംഭവത്തില്‍ പൂങ്കുന്നം സീതാറാം മില്‍ ദേശം സംഘാടകരില്‍ നിന്ന് വിശദീകരണം തേടുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു. ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് ആരോപിച്ചാണ് സീതാറാം മില്‍ ദേശം ട്രോഫി സ്വീകരിക്കാതിരുന്നത്.  മേയറില്‍ നിന്നായിരുന്നു സീതാറാം മില്‍ ദേശം സംഘാടകര്‍ ട്രോഫി സ്വീകരിക്കേണ്ടിരുന്നത്. ട്രോഫി വേദിയില്‍ വലിച്ചെറിഞ്ഞ് പോകുകയായിരുന്നുവെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.ട്രോഫികളെല്ലാം ബിനി ഹെറിറ്റേജില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ട്രോഫിയും മറ്റും പുലിക്കളി മഹോത്സവം നടന്നതിന്റെ …

ഉപേക്ഷിച്ചവര്‍ തന്നെ പുലിക്കളി ട്രോഫി എടുത്തുകൊണ്ടുപോയി, സീതാറാം മില്‍ ദേശം ആരോപണനിഴലില്‍ Read More »

തൃശൂർ പൂരം അട്ടിമറി : യൂത്ത് ലീഗ് മാർച്ചിനു നേരെ ജലപീരങ്കി

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍  യൂത്ത് ലീഗ് നേതാക്കളില്‍ ചിലര്‍ക്ക് പരിക്കേറ്റു. കമ്മീഷണറുടെ ഓഫീസിലേക്ക് പോലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തി്ല്‍ തെക്കേഗോപുരനടയില്‍ നിന്നാണ് തുടങ്ങിയ മാര്‍ച്ച് തുടങ്ങിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം …

തൃശൂർ പൂരം അട്ടിമറി : യൂത്ത് ലീഗ് മാർച്ചിനു നേരെ ജലപീരങ്കി Read More »

കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: : കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലന്‍സില്‍ കയറ്റി വിട്ട സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. പിടിയിലായ മറ്റുള്ളവര്‍ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉള്‍പ്പെടെയുള്ളവര്‍ വൈകാതെ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.   കഴിഞ്ഞ ദിവസമാണ് ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തില്‍ കോയമ്പത്തൂര്‍ സ്വദേശി …

കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍ Read More »

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് വി.എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: പൂരം കലക്കിയത്  യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന  നടന്നുവെന്നും ആവര്‍ത്തിച്ച് സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്.4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ   ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്..പൂരം കലക്കിയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.. …

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് വി.എസ് സുനില്‍കുമാര്‍ Read More »

പുലിക്കളി സംഘാടകരുടെ തള്ളും, ചവിട്ടും, പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍

തൃശൂര്‍: പുലിക്കളി മഹോത്സവം റിപ്പോര്‍ട്ട് ചെയ്യാനിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പുലിക്കളി സംഘാടകരുടെ അസഭ്യവര്‍ഷവും, കയ്യേറ്റശ്രമവും. കോര്‍പറേഷന്റെ മീഡിയാ പാസുമായി പുലിക്കളി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ, ഫോട്ടോഗ്രാഫര്‍മാരില്‍ പലര്‍ക്കും ഒരുവിഭാഗം സംഘാടകരില്‍ നിന്ന് തിക്താനുഭവമുണ്ടായി. നടുവിലാലിലും, നായ്ക്കനാലിലും ചില സംഘാടകര്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചു. നടുവിലാലില്‍ പത്രഫോട്ടോഗ്രാഫറെ സംഘാടകര്‍ തള്ളിയതിനെ തുടര്‍ന്ന് നിലത്തുവീണു. സംഘാടകരില്‍ ചിലര്‍ ക്യാമറ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പത്ര,ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കായി സജ്ജമാക്കിയ പവലിയനില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരായി ചമഞ്ഞ് നിരവധി പേര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.സംഘാടകര്‍ …

പുലിക്കളി സംഘാടകരുടെ തള്ളും, ചവിട്ടും, പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ Read More »

പുലിക്കളി മഹോത്സവം: പുലിക്കളിയിലും, വേഷത്തിലും, കൊട്ടിലും  വിയ്യൂര്‍ യുവജനസംഘത്തിന് ഒന്നാം സ്ഥാനം.

തൃശൂര്‍: പുലിക്കളിയിലും, പുലിക്കൊട്ടിലും, പുലിവേഷത്തിലും ഇത്തവണ ഒന്നാം സ്ഥാനം വിയ്യൂര്‍ യുവജനസംഘത്തിന്. പുലിക്കളിയില്‍ കാനാട്ടുകര ദേശത്തിന്  രണ്ടാം സ്ഥാനവും, പൂങ്കുന്നം സീതാറാം മില്‍ ദേശത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. അച്ചടക്കത്തിലും, നിശ്ചലദൃശ്യത്തിലും, പുലിവണ്ടിയിലും കാനാട്ടുകര ദേശത്തിനാണ് ഒന്നാം സമ്മാനം. പുലിക്കൊട്ടില്‍ സീതാറം മില്‍ ദേശത്തിന് രണ്ടാം സ്ഥാനവും, കാനാട്ടുകരയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.പുലിവേഷത്തില്‍ സീതാറാം മില്‍ ദേശത്തിന് രണ്ടാം സ്ഥാനം കിട്ടി.കാനാട്ടുകര ദേശത്തിനാണ് മൂന്നാം സ്ഥാനം. നിശ്ചലദൃശ്യത്തില്‍ സീതാറാം മില്‍ ദേശത്തിന് രണ്ടാം സ്ഥാനവും, ശങ്കരംകുളങ്ങര ദേശത്തിന് …

പുലിക്കളി മഹോത്സവം: പുലിക്കളിയിലും, വേഷത്തിലും, കൊട്ടിലും  വിയ്യൂര്‍ യുവജനസംഘത്തിന് ഒന്നാം സ്ഥാനം. Read More »

മിന്നിച്ച് ‘പുലി’പ്പട,  മതിമറന്ന് ആയിരങ്ങള്‍

തൃശൂര്‍: കന്നിവെയിലിന്റെ ചൂടാറും മുന്‍പേ മടകളിലെ ‘പുലി’കള്‍ നഗരത്തിലെ തെരുവുകളിലേക്കിറങ്ങി. താളമേളങ്ങള്‍ക്കനുസരിച്ച് തുള്ളിക്കളിച്ച ‘പുലി’കള്‍ക്കൊപ്പം വര്‍ണശബളമായ നിശ്ചലദൃശ്യങ്ങളോടെ ഘോഷയാത്രയായി സംഘങ്ങളെല്ലാം സന്ധ്യയോടെ സ്വരാജ് റൗണ്ടിലെത്തി. നടുവിലാല്‍ ഗണപതിക്ക് മുന്നില്‍ നിലവിളക്ക് തെളിയിച്ച് തേങ്ങയുടച്ച് തൊഴുകൈകളുമായി  ചായങ്ങളും, ചമങ്ങളുമണിഞ്ഞ  മനുഷ്യപ്പുലികള്‍ ആനന്ദനൃത്തമാടി. തുടര്‍ന്ന് ചെണ്ടയുടെ രൗദ്രതാളത്തിനൊപ്പം ചുവടുവെച്ച് ജനസാഗരം സാക്ഷിയായി തേക്കിന്‍കാട് മൈതാനം വലംവെച്ചു.നഗരത്തെ മിന്നിച്ച് പുലികളുടെ പെരുങ്കളിയാട്ടത്തിന് സമാപനമായത് രാത്രി ഒന്‍പതര മണിയോടെയായിരുന്നു.7 സംഘങ്ങളില്‍ നിന്നായി 387 പുലികളായിരുന്നു പുലിക്കളി മാമാങ്കത്തില്‍ അണിനിരന്നത്. വരയന്‍ പുലികളും, ഫ്‌ളൂറസെന്റ് …

മിന്നിച്ച് ‘പുലി’പ്പട,  മതിമറന്ന് ആയിരങ്ങള്‍ Read More »

കരുത്തറിയിച്ച് പത്തോളം പെണ്‍പുലികള്‍, കൂട്ടത്തില്‍ സഹോദരിമാരും

തൃശൂര്‍: പുലിക്കളിയില്‍ പെണ്‍പെരുമ. പത്തോളം പെണ്‍പുലികളാണ് അരമണികിലുക്കി നൃത്തച്ചുവടുകളുമായി നഗരത്തെ വലംവെച്ചത്. പുലിക്കളി മഹോത്സവത്തില്‍ പെണ്‍കരുത്തിന്റെ വരവറിയിച്ച് വിയ്യൂര്‍ ദേശത്തിന് വേണ്ടി മൂന്നും, പൂങ്കുന്നം സീതാറാം മില്‍ ദേശത്തിന് വേണ്ടി രണ്ടും വീതം പെണ്‍പുലികള്‍ അണിനിരന്നു. സീതാറാം മില്‍ ദേശത്തിന് വേണ്ടി സിനിമാ, സീരിയല്‍ താരം നിമിഷ ബിജോയും സഹോദരി അനീഷയും പുലിവേഷമിട്ടു. ഇത്തവണ ഏഴ് ടീമുകളാണ് പുലിക്കളി മഹോത്സവത്തില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും 51 എണ്ണത്തില്‍ കൂടാതെ പുലികള്‍ പങ്കെടുക്കും. 

പൂരനഗരം  ഇന്ന് ‘പുലി’ നഗരം

തൃശൂര്‍: പുലിമടകളില്‍ ഒരുക്കങ്ങള്‍ തകൃതി. വെളുപ്പിന് തന്നെ മനുഷ്യപ്പുലികള്‍ ചായമിട്ടു തുടങ്ങി. ഇത്തവണ ഏഴ് ടീമുകളാണ് പുലിക്കളി മത്സരത്തിന് ഒരുങ്ങുന്നത്. പാട്ടുരായ്ക്കല്‍ സംഘമാണ് ആദ്യം സ്വരാജ് റൗണ്ടില്‍ എത്തുക. റൗണ്ടില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ ഒന്‍പത് മണിവരെയാണ് പുലിക്കളിയാഘോഷം. ഓരോ സംഘത്തിലും 51 വരെ പുലികളുണ്ടാകും. എല്‍.ഇ.ഡിയില്‍ തിളങ്ങുന്ന പുലികളും, പെണ്‍പുലികളും, കുട്ടിപുലികളും ഇത്തവണയും മത്സരത്തിന് പൊലിമയേകും. ചെണ്ടയുടെ രൗദ്രതാളത്തിനൊപ്പം അരമണികിലുക്കി പുലികള്‍ നൃത്തച്ചുവടുവെയ്ക്കുന്നതോടെ പൂരനഗരം ആവേശത്തിലാകും.വരയന്‍പുലികളും വയറന്‍പുലികളും കരിമ്പുലികളും,  വിയ്യൂര്‍ ദേശത്തിന്റെ  മാന്തുംപുലികളും കാണികളുടെ …

പൂരനഗരം  ഇന്ന് ‘പുലി’ നഗരം Read More »

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് മുടങ്ങി, രോഗികള്‍ ആര്‍.എം.ഒയെ ഉപരോധിച്ചു

തൃശൂര്‍: കോര്‍പറേഷന്റെ കീഴിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് മുടങ്ങിയതില്‍ രോഗികളുടെ പ്രതിഷേധം. ഡയാലിസിസിനെത്തിയ രോഗികള്‍ ആര്‍.എം.ഒയെ ഉപരോധിച്ചു. ഇവിടെയുള്ള ഡയാലിസിസ് യന്ത്രങ്ങളെല്ലാം കാലാവധി കഴിഞ്ഞവയാണ്. ഒന്‍പത് മാസത്തോളമായി നിരന്തരം ഡയാലിസിസ് മുടങ്ങുന്നതായാണ് രോഗികളുടെ പരാതി. ഡയാലിസിസിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ സൂപ്രണ്ട് നിര്‍ദേശിച്ചതായും രോഗികള്‍ പറയുന്നു. കാലാവധി കഴിഞ്ഞ യന്ത്രങ്ങള്‍ മിക്കവയും റിപ്പര്‍ ചെയ്താണ് പ്രവര്‍ത്തിപ്പിക്കുന്നത്. നാല് പുതിയ ഡയാലിസിസ് യന്ത്രങ്ങള്‍ നാളെ എത്തുമെന്നറിയിച്ചതോടെയാണ് രോഗികള്‍ ഉപരോധം അവസാനിപ്പിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് നടത്താന്‍ ഏഴായിരം …

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് മുടങ്ങി, രോഗികള്‍ ആര്‍.എം.ഒയെ ഉപരോധിച്ചു Read More »

പച്ചിലക്കാടും, പക്ഷിമൃഗാദികളും; വനങ്ങളിലെ വന്യമായ കാഴ്ചകളുമായി ഫോട്ടോപ്രദര്‍ശനം

തൃശൂര്‍: കാടിന്റെ സ്വച്ഛശാന്തയും, ധ്യാനമൗനവും,നിഗൂഢഭാവങ്ങളും പ്രതിഫലിക്കുന്ന അപൂര്‍വചിത്രങ്ങളുമായി ഗ്രീന്‍വാരിയേഴ്‌സിന്റെ ഫോട്ടോപ്രദര്‍ശനം വന്യം-2024.   മാനം മൂടിക്കെട്ടിയ നേരത്ത് മഴവില്ലഴകില്‍ മയില്‍ നൃത്തം. വെളുപ്പും, കറുപ്പും,മഞ്ഞയും, ചുവപ്പും നിറത്തില്‍ മലമുഴക്കി വേഴാമ്പലുകള്‍. നിലാവെട്ടത്തില്‍ കാട്ടുചോല നീന്തിക്കടക്കുന്ന കടുവ. പേരറിയാത്ത പലതരം പൂക്കളും, പലവര്‍ണങ്ങളില്‍ ശലഭങ്ങളും. ഇലച്ചാര്‍ത്തുകളില്‍ കിളിക്കൂട്ടങ്ങള്‍. പുല്‍മേടകളില്‍ പുള്ളിമാനുകള്‍, കാട്ടുപൊന്തകള്‍ക്കിടയിലെ ഇഴജീവികള്‍ തുടങ്ങി ജൈവവൈവിധ്യത്തിന്റെ വിസ്മയക്കാഴ്ചകളാണ് ഫോട്ടോപ്രദര്‍ശനത്തിലെ സവിശേഷത.കാടിന്റെ നേര്‍ക്കാഴ്ചയായി 55 ഫോട്ടോഗ്രാഫര്‍മാരുടെ എഴുപത്തഞ്ചോളംചിത്രങ്ങള്‍ കാണാം. വിദേശത്തെ വന്യമൃഗസങ്കേതങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ …

പച്ചിലക്കാടും, പക്ഷിമൃഗാദികളും; വനങ്ങളിലെ വന്യമായ കാഴ്ചകളുമായി ഫോട്ടോപ്രദര്‍ശനം Read More »

തെക്കേഗോപുരനടയില്‍ അത്തപൂക്കളം വയനാടിന് സമര്‍പ്പണം

തൃശൂര്‍: വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ സായാഹ്നസൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി. വയനാട്ടിലെ ദുരന്തബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ലളിതമായ പൂക്കളമായിരുന്നു ഇത്തവണ ഒരുക്കിയത്.അത്തപൂക്കളത്തിന്റെ സമര്‍പ്പണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശനന്‍ നിര്‍വഹിച്ചു. സമര്‍പ്പണ ചടങ്ങില്‍  കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ വയനാട് ദുരിതാശ്വാസഫണ്ടിലേക്കുള്ള ചെക്കുകള്‍ ഏറ്റുവാങ്ങി. കല്യാണ്‍ഗ്രൂപ്പ് ടി.എസ്. പട്ടാഭിരാമന്‍, അഡ്വ.ഷോബി  തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മൈതാനത്ത് സായാഹ്നത്തില്‍ ഒത്തുചേരുന്നവരുടെ കൂട്ടായ്മയില്‍ കഴിഞ്ഞ 16 വര്‍ഷമായി അത്തം നാളില്‍ ഭീമന്‍ …

തെക്കേഗോപുരനടയില്‍ അത്തപൂക്കളം വയനാടിന് സമര്‍പ്പണം Read More »

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: എ.ഡി.ജി.പി അജിത്കുമാറിനെതിരായ പി.വി.അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പട്ടാളം റോഡില്‍ വെച്ച് ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അല്‍പ നേരം പോലീസും സമരക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.