Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (3/12) അവധി

തൃശ്ശൂര്‍ : ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി …

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (3/12) അവധി Read More »

സ്വിഗ്ഗി ഭക്ഷണവിതരണ തൊഴിലാളികള്‍  30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തൃശൂര്‍: തൊഴില്‍ചൂഷണത്തിനെതിരെ സ്വിഗ്ഗി  ഭക്ഷണവിതരണ ജോലിക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. അവകാശസംരക്ഷണത്തിനായി ഈ മാസം 30 മുതല്‍ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണവിതരണം നിര്‍ത്തിവെച്ച്  സമരം നടത്തുവാനാണ് സ്വിഗ്ഗി ജോലിക്കാരുടെ   തീരുമാനം. മുന്നൂറോളം ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. നിര്‍ത്താക്കിയ ആനുകൂല്യങ്ങള്‍ വീണ്ടും നടപ്പിലാക്കും വരെ  സമരം തുടരും. മുൻകാലങ്ങളിൽ നൽകിയിരുന്ന payout structure തിരിച്ച് നൽകുക, Petrol incentives ആനുകൂല്യങ്ങൾ നൽകുക, 6 വർഷങ്ങളായി മാറ്റമില്ലാതിരിക്കുന്ന മിനിമം ഓർഡർ payment വർധിപ്പിക്കുക, Order count system നിർത്തലാക്കുക, Zone …

സ്വിഗ്ഗി ഭക്ഷണവിതരണ തൊഴിലാളികള്‍  30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് Read More »

ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി: ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി കെ.രാജന്‍

തൃശൂര്‍:  ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളോട് യോജിപ്പില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക അവാര്‍ഡ് ചടങ്ങ് കൗസ്തുഭം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം.നിലവിലെ പ്രതിസന്ധി മാറ്റാന്‍ ചട്ടത്തിലെ ഭേദഗതിയോ, നിയമഭേദഗതിയോ ഏതാണ് വേണ്ടതെന്ന് ചര്‍ച്ച ചെയ്യും. കോടതിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും.കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു വെടിക്കെട്ടും നടത്താന്‍ …

ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി: ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി കെ.രാജന്‍ Read More »

അടിയന്തര ചട്ടഭേദഗതി വേണം : വി.എസ്. സുനില്‍കുമാര്‍

തൃശൂര്‍: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് മുന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കോടതി വിധി നടപ്പിലാക്കിയാല്‍ പൂരങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഈ പ്രതിസന്ധി ചെറുതാക്കി കാണരുതെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആനയില്ലാതെ പൂരം നടത്താമെന്ന് പറയാമെങ്കിലും തൃശൂര്‍ പൂരം പോലെയുള്ള ലോകപ്രസിദ്ധമായിട്ടുള്ള പൂരങ്ങളുടെ പ്രധാന ആകര്‍ഷണം അലങ്കാരത്തോടെയുള്ള ആനകളുടെ എഴുന്നള്ളത്താണ്. ഇപ്പോഴത്തെ കോടതി വിധി അനുസരിച്ച് തൃശൂര്‍ പൂരത്തിന്റെ പ്രധാനപ്പെട്ട ഒരു ചടങ്ങുകളും ആനയെ എഴുന്നളിച്ച് നടത്താന്‍ സാധിക്കില്ല. …

അടിയന്തര ചട്ടഭേദഗതി വേണം : വി.എസ്. സുനില്‍കുമാര്‍ Read More »

സ്വിഗ്ഗി ഡെലിവെറിക്കാര്‍  30 മുതല്‍ സമരത്തിലേക്ക്

തൃശൂർ : തൊഴില്‍ചൂഷണത്തിനെതിരെ സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട് ഡെലിവെറി പാര്‍ട്ടണേഴ്‌സ് സമരത്തിലേക്ക്. അവകാശസംരക്ഷണത്തിനായി ഈ മാസം 30 മുതല്‍ വിതരണം നിര്‍ത്തിവെച്ച്  സമരം നടത്തുവാനാണ് സ്വിഗ്ഗി ഡെലിവെറി പാര്‍ട്ടണേഴ്‌സിന്റെയും, ഇന്‍സ്റ്റാമാര്‍ട്ട് ഡെലിവെറി പാര്‍ട്ട്‌ണേഴ്‌സിന്റെയും തീരുമാനം.

ശ്രീജയുടെ കരവിരുതില്‍ ചിരട്ടകളിലും വര്‍ണവിസ്മയം

തൃശൂര്‍: പോയകാലത്തിന്റെ പുണ്യമായ കാഴ്ചകളുമായി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍  ശ്രീജ കളപ്പുരയ്ക്കലിന്റെ ചിത്രപ്രദര്‍ശനം. മുന്നൂറോളം ചിരട്ടകളിലാണ് ചിത്രരചന. ചിരട്ടയില്‍ വരച്ച ചിത്രങ്ങളുടെ ഫ്രെയിമുകള്‍ക്കും സവിശേഷതയുണ്ട്. തെങ്ങിന്‍ തടിയിലാണ് ഫ്രെയിമുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ചിരട്ടകള്‍ പൊട്ടിച്ച്  പശയും പെയിന്റും  ചേര്‍ത്ത് അഞ്ചടിയില്‍ നിര്‍മ്മിച്ച  ‘ഇന്ത്യ’യുുടെ ഭൂപടവും പ്രദര്‍ശനത്തിനുണ്ട്. ഭൂപടത്തില്‍  ഓരോ  സംസ്ഥാനങ്ങളിലെ കലയും സംസ്‌കാരങ്ങളും കാണാം. ഗ്രാമീണകാഴ്ചകളാണ് ‘ശരറാന്തല്‍- എ റേ ഓഫ് നൊസ്റ്റാള്‍ജിയ’ എന്ന പേരിലുള്ള പ്രദര്‍ശനത്തിലുള്ളത്.കല്ലും, തൂവലും, ചിപ്പിയും പോലെ  വ്യത്യസ്ത കാന്‍വാസുകളിലാണ് ശ്രീജയുടെ ചിത്രരചന.

മനുഷ്യരെ നേര്‍വഴിക്ക് നടത്താന്‍ കഴിവുള്ളവരാണ് മാധ്യമപ്രവര്‍ത്തകർ: കലാമണ്ഡലം ഗോപി

തൃശൂര്‍: പൂര്‍വകാലത്തെ  അപൂര്‍വതകള്‍ ഒപ്പിയെടുത്ത  വാര്‍ത്താ ചിത്രങ്ങളുമായി  ‘ബ്രില്ല്യന്റ് ഫ്ളാഷസ്’  ന്യൂസ് ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന വാര്‍ത്താഫോട്ടോ പ്രദര്‍ശനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.മണ്‍മറഞ്ഞു പോയ പ്രഗത്ഭരെ ഓര്‍ക്കുന്നത് ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളിലൂടെയാണെന്ന്് കലാമണ്ഡലം ഗോപി .  ‘ബ്രില്ല്യന്റ് ഫ്ളാഷസ്’  ന്യൂസ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ നേര്‍വഴിക്ക് നടത്താന്‍ കഴിവുള്ളവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.1992-ല്‍ ഡല്‍ഹിയില്‍ നടന്ന കേരള …

മനുഷ്യരെ നേര്‍വഴിക്ക് നടത്താന്‍ കഴിവുള്ളവരാണ് മാധ്യമപ്രവര്‍ത്തകർ: കലാമണ്ഡലം ഗോപി Read More »

പൂരം കലക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനും മാത്രം – അഡ്വ കെ.കെ അനീഷ്കുമാർ

തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ഇടത് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം എന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാർ. നൂറ്റാണ്ടുകളായി മലയാളികളുടെ അഭിമാനമായി ആഘോഷിക്കുന്ന തൃശൂർ പൂരം നടത്തുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച തിരുവമ്പാടി ദേവസ്വത്തെ അവഹേളിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.പോലീസുദ്യോഗസ്ഥർ പൂരം തടസപ്പെടുത്തിയതിന് ജനലക്ഷങ്ങൾ സാക്ഷികളാണ്. ആ സമയത്ത് ഇടപെടാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ പച്ചക്കള്ളം കോടതിയിൽ ബോധിപ്പിക്കുകയാണ്. …

പൂരം കലക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനും മാത്രം – അഡ്വ കെ.കെ അനീഷ്കുമാർ Read More »

ആക്ട്‌സിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് 22ന് തുടക്കം

ത്യശൂര്‍ : റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യആംബുലന്‍സ് സേവനം നടത്തുന്ന ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിന്റെ (ആക്ട്‌സ്) ഒരു വര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്കും റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനും 22 ന് തുടക്കം. കുരിയച്ചിറ സെന്റ് പോള്‍സ് സി.ഇ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള രജത ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യും. ആക്ട്‌സ് വര്‍ക്കിങ് പ്രസിഡന്റും ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമായ മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിക്കും. ആക്ടസ് പ്രസിഡന്റും ജില്ലാ …

ആക്ട്‌സിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് 22ന് തുടക്കം Read More »

തൃശൂര്‍ നഗരത്തില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശൂര്‍ : നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സ്‌ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. വൃത്തിഹീനമായ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.രാമവര്‍മ്മപുരം ബേ ലീഫ് ഹോട്ടല്‍, ജൂബിലി മിഷന്‍ ഹോസ്പിറ്റലിനു സമീപം നവ്യ റെസ്റ്റോറന്റ്, കൊക്കാലെ നാഷണല്‍ സ്റ്റോര്‍, പൂങ്കുന്നം അറേബ്യന്‍ ട്രീറ്റ്, പടിഞ്ഞാറെ കോട്ട കിന്‍സ് ഹോട്ടല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മേയര്‍ക്ക് …

തൃശൂര്‍ നഗരത്തില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു Read More »

വടക്കുന്നാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

തൃശ്ശൂര്‍: നാട്ടാനകളില്‍ ഏറ്റവും പ്രായം ചെന്ന കൊമ്പനായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുന്നാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. എണ്‍പത് വയസ്സുള്ള ചന്ദ്രശേഖരന്‍ ഏതാനും ദിവസമായി വടക്കുന്നാഥക്ഷേത്രമൈതാനത്തെ കൊക്കര്‍ണി പറമ്പില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ചരിഞ്ഞത്.മൂന്ന് പതിറ്റാണ്ട് മുന്‍പാണ് വടക്കുന്നാഥന്‍ ചന്ദ്രശേഖരനെ വടക്കുന്നാഥക്ഷേത്രത്തില്‍ നടയിരുത്തിയത്. ഭണ്ഡാരങ്ങളില്‍ നിന്ന് കിട്ടിയ തുക നല്‍കിയാണ് വടക്കുന്നാഥന്‍ ചന്ദ്രശേഖരനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വാങ്ങിയത്. തലയെടുപ്പുള്ള കൊമ്പനായ വടക്കുന്നാഥന്‍  ചന്ദ്രശേഖരനെ  തൃശൂര്‍ പൂരം അടക്കമുള്ള പ്രധാന ഉത്സവങ്ങളിലടക്കം എഴുന്നള്ളിച്ചിരുന്നു.

ദുബായില്‍ ഡിസം.2ന്  തൃശൂര്‍ പൂരം, മച്ചാട് മാമാങ്ക കുതിരയും

മച്ചാട് : ദുബായില്‍ പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍നടക്കുന്ന ‘ മ്മടെ തൃശൂര്‍ പുരം ‘ ആഘോഷത്തില്‍ ഇത്തവണ ഇതാദ്യമായി മച്ചാട് മാമാങ്ക കുതിരയും അണിനിരക്കും.ദുബായില്‍ എഴുന്നള്ളിക്കുന്നതിനുള്ള കുതിരയുടെ നിര്‍മ്മാണംപൂര്‍ത്തിയായി. കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍  പുതിയ കുതിരയുടെ അലങ്കാരം പൂര്‍ത്തിയാക്കി കൈമാറി.പുതുതായി നിര്‍മ്മിച്ച കുതിരയെ ദുബായ് ആഘോഷത്തില്‍ മച്ചാട്ടെ പ്രവാസി കുടുംബാംഗങ്ങളുടെ വകയായി  എഴുന്നള്ളിക്കും.  2024 ഡിസംബര്‍ രണ്ടിനാണു ‘ മ്മടെ’ തൃശൂര്‍ പൂരം ദുബായില്‍ അരങ്ങേറുന്നത്.

നഗരത്തിൽ നാളെ ഭാഗികമായി ഗതാഗത നിയന്ത്രണം

തേക്കിൻകാട് മൈതാനിയിൽ 3.11.2024 രണ്ടുമണിമുതൽ സംവരണ സംരക്ഷണമുന്നണി സംഘടിപ്പിക്കുന്ന “സമൂഹ്യ നീതി സംഗമം” എന്ന പരിപാടി നടക്കുന്നതിനാൽ നഗരത്തിൽ നാളെ ഉച്ചയ്ക്കു ‘ രണ്ടു മണിമുതൽ വൈകീട്ട് 5.30 വരെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. വിവിധ പരിപാടികളോടെ റാലി ശക്തൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്3.00 മണിയോടെ പട്ടാളം റോഡ്, MO റോഡ്, സ്വരാജ് വഴി റൗണ്ടിലേക്ക് പ്രവേശിക്കും.തേക്കിൻകാട് മൈതാനിയിൽ സമാപന ചടങ്ങുകൾ നടക്കും. ബന്ധപെട്ട പരിസരങ്ങളിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

തൃശൂര്‍ പൂരം കലക്കല്‍; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ പോലീസ് കേസെടുത്തു.   ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ   പരാതിയിലാണ് തൃശൂര്‍ ടൗണ്‍ ആരെയും പ്രതിചേര്‍ക്കാതെ കേസെടുത്തത്. കേസെടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരെയും പ്രതിയാക്കിയില്ല. അന്വേഷണം വഴിമുട്ടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പൊലീസ് തിരക്കിട്ട് കേസെടുത്തത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാക്കല്‍, ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം …

തൃശൂര്‍ പൂരം കലക്കല്‍; പൊലീസ് കേസെടുത്തു Read More »

വെടിക്കെട്ടിന് നിയന്ത്രണം; തൃശൂരില്‍ എല്‍.ഡി.എഫിന്റെ പ്രക്ഷോഭം

തൃശൂര്‍: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്ന കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷസമരം തുടങ്ങുന്നു.വെടിക്കെട്ടു നിയന്ത്രണം തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടി.തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നടുവിലാലില്‍ ജങ്ഷനില്‍ പ്രതിഷേധ പരിപാടി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, …

വെടിക്കെട്ടിന് നിയന്ത്രണം; തൃശൂരില്‍ എല്‍.ഡി.എഫിന്റെ പ്രക്ഷോഭം Read More »

മാധ്യമപ്രവര്‍ത്തകരും, സുമനസ്സുകളും സ്‌പൈക്കും, ഷൂവും നല്‍കി,സൗമ്യാദേവിക്ക് ഇനി ട്രാക്കില്‍ കുതിക്കാം

കുന്നംകുളം:  സ്‌പൈക്കിലാതെ പൊളളുന്ന ചൂടില്‍ ട്രാക്കിലൂടെ ഓടി ഒന്നാം സ്ഥാനം നേടിയ സൗമ്യാദേവിക്ക് അഭിനന്ദനപ്രവാഹത്തോടൊപ്പം കൈനിറയെ സമ്മാനങ്ങളും. സ്‌കൂള്‍ ജില്ലാ കായിക മേളയില്‍ ആദ്യദിനത്തില്‍ 800 മീറ്ററിലും രണ്ടാം ദിവസം ക്രോസ് കണ്‍ട്രി,സിനീയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടത്തിലും സൗമ്യാദേവി  ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്പൈക്കില്ലാതെ ഓടിയാണ് മെഡല്‍ നേട്ടം കൈവരിച്ചതെന്ന് അറിഞ്ഞതോടെയാണ് സൗമ്യയ്ക്ക് സഹായം ഒഴുകിയെത്തിയത്.പൂങ്കുന്നം സ്വദേശിയായ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രിസണ്‍ ഓഫീസര്‍ അജീഷാണ് സൗമ്യയ്ക്ക് സ്പൈക്ക് വാങ്ങാനുള്ള പണം കൈമാറിയത്. മാള …

മാധ്യമപ്രവര്‍ത്തകരും, സുമനസ്സുകളും സ്‌പൈക്കും, ഷൂവും നല്‍കി,സൗമ്യാദേവിക്ക് ഇനി ട്രാക്കില്‍ കുതിക്കാം Read More »

ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്

ഇരിങ്ങാലക്കുട : ഓട്ടിസത്തിൻ്റെ പരിമിതികൾ കടന്ന് നിപ്മറിലെ പൂജാ രമേശിന്റെ സംഗീതക്കച്ചേരി. സംഗീത സപര്യയ്ക്ക് പരിധികളില്ലെന്നു തെളിയിക്കുകയായിരുന്നു പൂജ രമേശ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂർ കേന്ദ്രമായ സൗത്ത് സോൺ കൾച്ചറൽ സെന്ററും നിപ്മറും സംയുക്തമായാണ് പൂജാരമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. ഡോ. ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.

ഓസ്‌കാര്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ജി.എസ്.ടി റെയ്ഡ്

തൃശൂര്‍:  ജില്ലയിലെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഓസ്‌കാറിന്റെ കീഴിലുളള എട്ട് സ്ഥാപനങ്ങളില്‍ ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തി. , പുഴയ്ക്കലിലുള്ള ഓഫീസ്, വെഡ്ഡിങ്ങ് വില്ലേജ്, ബിനി ഹെറിറ്റേജ് തുടങ്ങിയ എട്ടിടങ്ങളിലും ഒരേ സമയമാണ് പരിശോധന നടത്തുുന്നത്.ടാക്‌സ് വെട്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന. സ്ഥാപന ഉടമയുടെ വീടുകളിലടക്കം പരിശോധന നടത്തുന്നുണ്ട്.

വെടിക്കെട്ടില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ഓര്‍മ മാത്രമാകും. വെടിക്കെട്ട് നിയന്ത്രണത്തില്‍ തിരുത്തല്‍ വേണം. ഇപ്പോഴത്തെ നിയന്ത്രണം അപ്രായോഗികമെന്നും സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍ പറഞ്ഞു. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജന്‍സി പെസോ പുറത്തിറക്കിയ ഉത്തരവില്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്.   35 നിയന്ത്രണങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിലുള്ളത്.  തേക്കിന്‍കാട് മൈതാനത്ത് ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 …

വെടിക്കെട്ടില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം Read More »

വെടിക്കെട്ടിന് നിയന്ത്രണം; പിന്നില്‍ ശിവകാശി ലോബി?

തൃശൂര്‍: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തിടുക്കപ്പട്ടുള്ള നീക്കത്തിന് പിന്നില്‍ തമിഴ്‌നാട്ടിലെ ശിവകാശി കേന്ദ്രീകരിച്ചുള്ള പടക്കനിര്‍മാണ ലോബിയെന്ന് സൂചന. നേരത്തെ തന്നെ ശിവകാശി ലോബിയുടെ നീക്കത്തെ തുടര്‍ന്ന് വെടിക്കെട്ടില്‍ ശബ്ദത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് വിവാദമായിരുന്നു.   ഡോ.തോമസ് ഐസക് ധനമന്ത്രിയായിരിക്കെ സംസ്ഥാനത്ത് വെടിക്കോപ്പു നിര്‍മാണശാല നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. തൃശൂരില്‍ വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയില്‍ സ്ഥലവും കണ്ടെത്തി. വെടിക്കെട്ട് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വെടിക്കോപ്പ് നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. എന്നാല്‍ വെടിക്കോപ്പ് നിര്‍മാണശാല നിര്‍മാണം …

വെടിക്കെട്ടിന് നിയന്ത്രണം; പിന്നില്‍ ശിവകാശി ലോബി? Read More »