തൃശൂര്‍: ക്രമസമാധാനപാലനത്തിന് നഗരത്തിന്റെ മുക്കുംമൂലയിലും വരെ ഇനി പോലീസിന്റെ കരുതലും,സംരക്ഷണവും.തൃശൂര്‍ സിറ്റി പോലീസിന്റെ ഇരുചക്രവാഹന പട്രോളിംഗ് സംഘം നഗരത്തിലിറങ്ങി. സിറ്റി ടസ്‌കേഴ്‌സ് എന്ന പേരിലുള്ള വാഹനവ്യൂഹത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങില്‍ കമ്മീഷണര്‍ അങ്കിത് അശോകന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്് സീനിയര്‍ മാനേജര്‍ ആന്റോ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സുഗമമായ ഗതാഗത ക്രമീകരണവും സംഘം ഉറപ്പുവരുത്തും. ആദ്യഘട്ടത്തില്‍ പ്രത്യേകം രൂപകല്‍പന നിര്‍വഹിച്ച പത്ത്് ബൈക്കുകളാണ് നഗരം ചുറ്റുക.
പ്രത്യേക പരിശീലനം ലഭിച്ച പോലീസുകാരാണ് ബൈക്ക്്് പട്രോളിംഗ് സംഘത്തിലുള്ളത്. അപകടയിടങ്ങളില്‍ പാഞ്ഞെത്തി പരിക്കേറ്റവരെ സഹായിക്കാനും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയാനും രാവും, പകലും ബൈക്ക് പട്രോളിംഗ് സംഘമുണ്ടാകും.സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ ആശയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ബൈക്കുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. റിഫ്‌ളക്ടീവ് ജാക്കറ്റുകള്‍ ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ ബൈക്കില്‍ സഞ്ചരിക്കുക. വയര്‍ലെസ്, ബീക്കണ്‍ ലൈറ്റുകള്‍, അലാം, പ്രഥമശുശ്രൂഷ കിറ്റുകള്‍, ട്രാഫിക് ലൈറ്റുകള്‍, ടോര്‍ച്ച് ലൈറ്റ് തുടങ്ങിയവയെല്ലാം ബൈക്കില്‍ സജ്ജമാണ്.ബൈക്കുകള്‍ എല്ലാം പത്തുവര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. പോലീസിന് അനുവദിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് പഴകിയാല്‍ കാലാവധി തീരുമ്പോഴേക്കും ലേലം വിളിച്ച് വില്‍ക്കാറാണ് പതിവ്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പഴകിയ ബൈക്കുകള്‍ എല്ലാം ആധുനിക രീതിയില്‍ പുനര്‍ നിര്‍മ്മിച്ചിരിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റസ്്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നാണ് പണം നല്‍കിയത്.