തൃശൂർ : രാഷ്ട്രപതിയുടെ തൃശ്ശൂർ ജില്ലയിലെ സന്ദർശനത്തോട് അനുബന്ധിച്ച് 27 ന് രാവിലെ 09.00 മണി മുതൽ, തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മണ്ണുത്തി മുതൽ ഈസ്റ്റ് ഫോർട്ട് – പെൻഷൻ മൂല – ചെമ്പൂക്കാവ് –പാട്ടുരായ്ക്കൽ- പൂങ്കുന്നം എന്നീ സ്ഥലങ്ങളിലെ റോഡുകളിലെയും സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് കർശനമായി നിരോധിച്ചീട്ടുള്ളതാണ്.
പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ മണ്ണുത്തി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കുട്ടനെല്ലൂർ അടിപാത വഴി വലത്തോട്ട് തിരിഞ്ഞ് മിഷൻ ആശുപത്രി മുൻവശം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മാതൃഭൂമി, ITC, ജൂബിലി മിഷ്യൻ, മാർ അപ്രേം, കുട്ടനെല്ലൂർ വഴി സർവ്വീസ് നടത്തേണ്ടതാണ്.
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ കുട്ടനെല്ലൂർ, ഫാത്തിമ നഗർ, ITC ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാന്റിൽ പ്രവേശിച്ച് തിരികെ മാതൃഭൂമി, ITC, ജൂബിലി മിഷ്യൻ, മാർഅപ്രേം, കുട്ടനെല്ലൂർ വഴി സർവ്വീസ് നടത്തേണ്ടതാണ്. മുക്കാട്ടുക്കര, നെല്ലങ്കര മണ്ണുത്തി ഭാഗത്ത് നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ മണ്ണൂത്തി ,കുട്ടനെല്ലൂർ അടിപാത വഴി ഫാത്തിമ നഗർ, ITC ജംഗ്ഷൻ, തിരിഞ്ഞ് മാതൃഭൂമി, എം.ഒ.റോഡ് വഴി സ്വരാജ് റൗണ്ടിലൂടെ വടക്കേ സ്റ്റാന്റിൽ എത്തി തിരികെ സ്വരാജ് റൗണ്ടിലൂടെ എം.ഒ.റോഡ്, ശക്തൻ, ITC, ജൂബിലി മിഷ്യൻ, മാർഅപ്രേം, കുട്ടനെല്ലൂർ വഴി സർവ്വീസ് നടത്തേണ്ടതാണ്. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം സർവ്വീസ് അവസാനിപ്പിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.
മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം സർവ്വീസ് അവസാനിപ്പിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്
ചേറൂർ, പള്ളിമൂല, മാറ്റാംപുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പള്ളിമൂല പവ്വർ ഹൗസ് വഴി കോലോത്തുംപാടം സർവ്വീസ് അവസാനിപ്പിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, വഴി വരുന്ന എല്ലാ ബസ്സുകളും മുണ്ടൂർ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോടംകണ്ടം ജംഗ്ഷൻ, മൈലാടും കുന്ന്, അവണൂർ, മെഡിക്കൽ കോളേജ് T ജംഗ്ഷൻ, ഓവർ ബ്രിഡ്ജ് വഴി കോലോത്തുംപാടം സർവ്വീസ് അവസാനിപ്പിച്ച് തിരികെ മെഡിക്കൽ കോളേജ്, മുണ്ടൂർ വഴി സർവ്വീസ് നടത്തേണ്ടതാണ്വാ ടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവ്വീസ് നടത്തേണ്ടതാണ്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ തിരികെ സർവ്വീസ് നടത്തേണ്ടതാണ്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറു വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് മണ്ണുത്തി ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും വലത്തോട്ട് തിരഞ്ഞ് ചിയ്യാരം വഴി പോകേണ്ടതാണ്ഒ ല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടൂപാലം വഴി സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്. വടക്കു ഭാഗത്തു നിന്നും മണ്ണുത്തി, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടൂർ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോടംകണ്ടം ജംഗ്ഷൻ, മൈലാടം കുന്ന്, അവണൂർ, മെഡിക്കൽ കോളേജ് T ജംഗ്ഷൻ, ഓവർ ബ്രിഡ്ജ് പവർ ഹൗസ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊങ്ങണംകാട് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് തേറമ്പം വഴി മണ്ണൂത്തി എത്തുകയോ , ചിറക്കേക്കോട് വഴി മുടിക്കോട് പ്രവേശിച്ച് യാത്ര തുടരുകയോ ചെയ്യേണ്ടതാണ്.
വടക്കു ഭാഗത്തു നിന്നും പാലക്കാട്, ഭാഗത്തേക്ക് പോകുന്ന ട്രയലറുകൾ വടക്കാഞ്ചേരി, ഷൊർണൂർ വഴി പോകേണ്ടതാണ്.
വടക്കു (കുന്നം കുളം) ഭാഗത്തു നിന്നും എറണാകുളം, കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടൂർ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോടംകണ്ടം ജംഗ്ഷൻ, മൈലാടം കുന്ന്, അവണൂർ, മെഡിക്കൽ കോളേജ് T ജംഗ്ഷൻ, ഓവർ ബ്രിഡ്ജ് പവർ ഹൗസ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊങ്ങണംകാട് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് തേറമ്പം വഴി മണ്ണൂത്തി എത്തി ഹൈവേയിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.
കണിമംഗലം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും നെടുപുഴ പോലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് വടൂക്കര , തോപ്പിൻമൂല വഴി പോകേണ്ടതാണ്ചി യ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും കൂർക്കഞ്ചേരി സെന്ററിൽ നിന്നും Left തിരിഞ്ഞ് നെടുപുഴ പോലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് വടൂക്കര , തോപ്പിൻമൂല വഴി പോകേണ്ടതാണ്. ഈ സമയം നെടുപുഴ പോലീസ് സ്റ്റേഷൻ റോഡ് Oneway ആയിരിക്കും ജൂബിലി ജംഗ്ഷൻ വഴി വരുന്ന കൂർക്കഞ്ചേരി പോകുന്ന എല്ലാ ലൈറ്റ് വാഹനങ്ങളും മിഷൻ ക്വാർട്ടേഴ്സ് വഴി ബിഷപ്പ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജംഗ്ഷനിലെത്തി കൂർക്കഞ്ചേരിക്ക് പോകേണ്ടതാണ്.
കെ.എസ്.ആർ.ടി.സി സ്റ്റാന്റഡിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്. അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ഓർഡിനറി K.S.R.T.C ബസ്സുകൾ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്. പൊതുജനങ്ങൾ അന്നേ ദിവസം അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം തൃശൂർ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കേണ്ടതാണ്.







