Newsskerala

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള; :169 പോയിന്റ് നേടി തൃശ്ശൂർ ഈസ്റ്റ് ചാമ്പ്യന്മാരായി

തൃശ്ശൂർ : റവന്യൂ ജില്ലാ സ്കൂൾ കായികമേള; 169 പോയിന്റ് നേടി തൃശ്ശൂർ ഈസ്റ്റ് ചാമ്പ്യന്മാരായിതൃശൂർ : നാലു നാളുകൾ നീണ്ടുനിന്ന ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ കിരീടം തൃശ്ശൂർ ഈസ്റ്റ് ഉപജില്ല സ്വന്തമാക്കി. 169 പോയിന്റ് നേടിയാണ് തൃശൂർ ഈസ്റ്റ് ഒന്നാം സ്ഥാനത്തെത്തിയത്. 16 സ്വർണം, 15 വെള്ളി, 11 വെങ്കലം ഉൾപ്പെടെ 42 മെഡലുകളാണ് തൃശ്ശൂർ ഈസ്റ്റ് താരങ്ങൾ സ്വന്തമാക്കിയത്.
154 പോയിന്റ് നേടി ചാലക്കുടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 11 സ്വർണം, 18 വെള്ളി, 16 വെങ്കലം ഉൾപ്പെടെ 45 മെഡലുകളാണ് ചാലക്കുടി ഉപജില്ല നേടിയത്. ആതിഥേയരായ കുന്നംകുളം ഉപജില്ല 13 സ്വർണവും 12 വെള്ളിയും 12 വെങ്കലവും അടക്കം 129 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തൃശൂർ വെസ്റ്റ് ഉപജില്ല 94 പോയിന്റ് (11 സ്വർണം, 9 വെള്ളി, 8 വെങ്കലം), വലപ്പാട് ഉപജില്ല 82 പോയിന്റ് (10 സ്വർണം, 7 വെള്ളി, 7 വെങ്കലം), ചാവക്കാട് ഉപജില്ല 72 പോയിന്റ് (5 സ്വർണം, 10 വെള്ളി, 15 വെങ്കലം), മാള ഉപജില്ല 63 പോയിന്റ് (6 സ്വർണം, 9 വെള്ളി, 6 വെങ്കലം), കൊടുങ്ങല്ലൂർ ഉപജില്ല 43 പോയിന്റ് (5 സ്വർണം, 3 വെള്ളി, 9 വെങ്കലം), വടക്കാഞ്ചേരി ഉപജില്ല 24 പോയിന്റ് (3 സ്വർണം, 2 വെള്ളി, 3 വെങ്കലം), ഇരിഞ്ഞാലക്കുട ഉപജില്ല 16 പോയിന്റ് (2 സ്വർണം, 1 വെള്ളി, 3 വെങ്കലം), ചേർപ്പ് ഉപജില്ല 16 പോയിന്റ് (0 സ്വർണം, 4 വെള്ളി, 3 വെങ്കലം), മുല്ലശ്ശേരി ഉപജില്ല 5 പോയിന്റ് (0 സ്വർണം, 1 വെള്ളി, 1 വെങ്കലം) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.

Leave a Comment

Your email address will not be published. Required fields are marked *