Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഫണ്ട് തട്ടിപ്പു, പ്രതിപക്ഷം സത്യാഗ്രഹം

കൊച്ചി: ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഇരമ്പി. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. സണ്ണി എം. ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍, അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. സി.ആര്‍. മഹേഷും നജീബ് കാന്തപുരവുമാണ് സത്യാഗ്രഹം നടത്തുന്നത്.
സഭയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും ഒരു വശത്ത് സമരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.
എന്നാല്‍ പ്രതിപക്ഷത്തിന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും ഹൈക്കോടതിക്കെതിരായ സമരമായി കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

Leave a Comment

Your email address will not be published. Required fields are marked *