മുംബൈ: നഗരത്തില്‍ കോടികളുടെ വന്‍ ലഹരിവേട്ട. അറബിക്കടലില്‍ ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ വന്‍ ഓപ്പറേഷനിലാണ് അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. 526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഇറാനിയന്‍ പായ്ക്കപ്പലും അതിലുണ്ടായിരുന്ന അഞ്ച് പാകിസ്താന്‍ സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
കൃത്യമായ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആകാശമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവും നടത്തിയ കര്‍ശന നിരീക്ഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 25-നാണ് കോസ്റ്റ് ഗാര്‍ഡ് സംശയസ്പദമായ ബോട്ടിനെ പിന്തുടര്‍ന്ന് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എ.ടി.എസ്സും തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ ദൗത്യത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
അറബിക്കടലില്‍ 3,000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട









