ഇ.ഡി.അന്വേഷണം എം.കെ.കണ്ണനിലേക്കും
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സി.പി.എം നേതാവും, കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എം.കെ.കണ്ണനിലേക്കും. എം.കെ.കണ്ണന്‍ പ്രസിഡണ്ടായ നഗരത്തിലെ സര്‍വീസ് സഹകരണബാങ്കിലും ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായ എം.കെ.കണ്ണന്റെ സാന്നിധ്യത്തിലാണ് രാവിലെ മുതല്‍ സായുധ സേനാംഗങ്ങളുടെ കാവലില്‍ പരിശോധന നടത്തുന്നത്.
ഒരേ സമയം ഒന്‍പത് ഇടങ്ങളിലാണ് ഇ.ഡി. റെയ്ഡ്. തൃശൂരില്‍ എട്ടിടത്തും, എറണാകുളത്ത് ഒരിടത്തുമാണ് പരിശോധന. എറണാകുളത്ത് ദീപക് എന്ന സ്വകാര്യ കോണ്‍ട്രാക്ടറുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.