Newsskerala

സിറാജ് കൊടുങ്കാറ്റായി; ഫൈനലിൽ തകർന്നടിഞ്ഞ് ലങ്ക…ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ….

കൊച്ചി: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. കേവലം 6.1 ഓവറില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തിളങ്ങുന്ന വിജയം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 27 റണ്‍സും, ഇഷാന്‍ കിഷന്‍ 23 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.
മുഹമ്മദ് സിറാജിന്റെ മാരക ബൗളിംഗിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. മുഹമ്മദ് സിറാജ് 6 വിക്കറ്റും, ഹര്‍ദീക് പാണ്ഡ്യ 3 വിക്കറ്റും നേടി. ജസ്പ്രീത് ബുംറക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.
ഒരോവറില്‍ നേടിയ നാലുവിക്കറ്റടക്കമാണ് സിറാജിന്റെ ആറുവിക്കറ്റ് നേട്ടം.

പതും നിസംഗ (നാല് പന്തില്‍ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റന്‍ ദസുന്‍ ശനക (പൂജ്യം), കുശാല്‍ മെന്‍ഡിസ് (17)  എന്നിവരാണ് സിറാജിന്റെ പന്തുകളില്‍ പുറത്തായത്. വല്ലാലഗ (8) മദുഷാന്‍ (1), പതിരണ (പൂജ്യം) എന്നിവരുടെ വിക്കറ്റ് ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ്.  കുശാല്‍ പെരേരയെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.
15.2 ഓവറില്‍ 50 റണ്‍സെടുക്കുമ്പോഴേയ്ക്കും ശ്രീലങ്കയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായി. ഇന്ത്യയുടെ എട്ടാം ഏഷ്യാകപ്പ് കിരീടമാണിത്.

Leave a Comment

Your email address will not be published. Required fields are marked *