Newsskerala

ഭാര്യയേയും രണ്ടു പെണ്‍മക്കളേയും വെള്ളത്തില്‍ മുക്കിക്കൊന്ന പിതാവ് പിടിയില്‍

തെലങ്കാന:  ഹനംകൊണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയെയും 2 പെണ്മക്കളെയും യുവാവ് കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീന്‍ എന്നയാളാണ് ഭാര്യ ഫര്‍ഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരെ നീന്തല്‍ക്കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ആണ്‍മക്കള്‍ ഇല്ലാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നാമതും പെണ്‍കുഞ്ഞ് എന്നറിഞ്ഞതോടെയാണ് ക്രൂരത. സംഭവത്തില്‍ പ്രതിയായ മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭഛിദ്രത്തിനു വിസമ്മതിച്ചതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. കാല്‍ വഴുതി മൂന്ന് പേരും വെള്ളത്തില്‍ വീണു എന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുന്‍പ് സിസി ടിവി ഓഫ് ചെയ്തിരുന്നു. മുന്‍പ് രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *