Newsskerala

ബിജെപി പ്രകടനപത്രിക പുറത്തിറക്കി;’ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും

തിരുവനന്തപുരം: വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപിയുടെ  പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.

കേരളത്തില്‍ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യമായി നല്‍കും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, ദേവസ്വം ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കും, ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.. ഭരണം ലഭിച്ചാല്‍ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചക്കാരെ നിയമത്തിന് മുന്നില്‍കൊണ്ടുവരും.

ഇരുമുന്നണികളെയും ജനങ്ങള്‍ക്ക് മടുത്തുവെന്ന്് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ പറഞ്ഞു.  കേരളീയര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. വികസിത കേരളം, സുരക്ഷിതകേരളം എന്നിവയാണ് ബിജെപി പ്രകടനപത്രികയിലെ മുദ്രാവാക്യം. രാഹുല്‍ഗാന്ധി പ്രീണനരാഷ്ട്രീയമാണ് പയറ്റുന്നത്. ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഡിഎംകെയാണ് തമിഴ്‌നാട്ടില്‍ കൂട്ടാളിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *