ടെഹ്‌റാന്‍: കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. പ്ലാന്റിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്നും ആക്രമണത്തില്‍ പ്ലാന്റിനു വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഈ സംഭവത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ മാത്രം കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. ഒരു സൈനിക ക്യാമ്പിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 10 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് രാത്രികാല കടല്‍യാത്രക്ക് നിരോധനമേര്‍പ്പെടുത്തി. വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് വിലക്ക്. മത്സ്യബന്ധനത്തിനുള്‍പ്പടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുവൈറ്റില്‍ ഭീതിയായി ആക്രമണം, മിസൈല്‍ പതിച്ച് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു














