തൃശൂര്‍: നാട്ടിക മണ്ഡലത്തിലെ പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ ഗീതാ ഗോപി. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കലാണ് ഇപ്പോള്‍ ലക്ഷ്യമെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും ഗീത ഗോപി വ്യക്തമാക്കി.ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി മറുപടി പറയും. രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങള്‍ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും ഗീതാ ഗോപി വ്യക്തമാക്കി.
പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ മറുപടി പാര്‍ട്ടി പറയുമെന്ന് ഗീതാ ഗോപി



















