തിരുവനന്തപുരം: എസ്്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം നിയന്ത്രിക്കാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറിയ പോലീസിന്റെ ലാത്തിയടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. രണ്ട് എസ്എഫ്‌ഐക്കാര്‍ക്ക്് ഗുരുതരപരിക്കേറ്റു. ലാത്തിയടിയില്‍ പല വിദ്യാര്‍ത്ഥികളുടെയും തലപൊട്ടി ചോരൊഴുകി.
എസ്‌ഐആര്‍ നടപ്പിലാക്കുന്നതിനെതിരെ കെഎസ് യു നടത്തിയ നൈറ്റ് മാര്‍ച്ചിനിടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റിലില്‍ നിന്ന്് കല്ലേറും, തീപ്പന്തവും എറിഞ്ഞു. അക്രമത്തിന് പിന്നില്‍ എസ്്എഫ്‌ഐയാണെന്ന്് കെഎസ്് യു ആരോപിച്ചിരുന്നു. മാര്‍ച്ചിന് ശേഷം
യൂണിവേഴ്‌സിറ്റി ഹോസ്റ്റിലിന് മുന്നില്‍ തിരിച്ചെത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ തിരിച്ചും കല്ലേറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ഇതെ തുടര്‍ന്നാണ് പോലീസ് ഹോസ്റ്റലിനുള്ളില്‍ കയറിയത്.
തലസ്ഥാനത്ത് തെരുവുയുദ്ധം









