Newsskerala

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിലായി 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. 19 സീറ്റുകളോടെ യുഡിഎഫ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയപ്പോള്‍ 18 സീറ്റുകളുമായി എല്‍ഡിഎഫ് തൊട്ടുപിന്നിലെത്തി. ട്വന്റി 20യിലൂടെ എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു.
എന്നാല്‍ ബിജെപിക്ക് സീറ്റുകളൊന്നും നേടാനായില്ല. നേരത്തെ യുഡിഎഫിന് 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകളാണ് പിടിച്ചെടുത്തിരിക്കുന്നത്.

അതേസമയം യുഡിഎഫ് എല്‍ഡിഎഫിന്റെ  നാല് സീറ്റുകളാണ് പിടിച്ചെടുത്തത്. യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്താന്‍ സാധിക്കാതിരുന്നത് തിരിച്ചടിയാണ്.

പാലക്കാട് ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ രാജിവെച്ച സീറ്റില്‍ എല്‍ഡിഎഫ് നറൂക്കെടുപ്പിലൂടെ വിജയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലും അട്ടിമറി വിജയമാണുണ്ടായത്. ഇവിടെ യുഡിഎഫ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

രമ്യ ഹരിദാസിന്‍െ റ കൈയാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിന്റെ  സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. തൃക്കൊടിത്താനത്ത് വിനു ജോബ് എംഎല്‍എ രാജിവെച്ച വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി.

തൃക്കൊടിത്താനത്തും എല്‍എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ തഹ്ലിയയുടെ കുറ്റിച്ചിറയിലും സി.വി. ശാന്തകുമാറിന്റെ  അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.

12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

Leave a Comment

Your email address will not be published. Required fields are marked *