Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഭാരതീയ സംസ്കാരത്തെ തകർക്കാനുള്ള തീവ്ര ശ്രമങ്ങൾ നിരന്തരം നടന്നു വരുന്നതായി സ്വാമി ചിതാനന്ദ പുരി…. WATCH VIDEO


തൃശൂർ: ഭാരതീയ സംസ്കാരത്തെ തകർക്കണമെങ്കിൽ കുടുംബ ബന്ധങ്ങൾ തകർക്കണം എന്നു മനസ്സിലാക്കിയ വിധ്വംസക ശക്തികൾ, അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തികൊണ്ടിരിയ്ക്കുന്നതെന്നും സ്വാമി ചിതാനന്ദപുരി അഭിപ്രായപ്പെട്ടു.

ഹിന്ദു കുടുംബ വ്യവസ്ഥയെ നശിപ്പിയ്ക്കാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് വിവിധ തരത്തിൽ നടന്നുകൊണ്ടിരിയ്ക്കുന്നതെന്നും, അതിൽ ജാഗ്രത വേണമെന്നും കൊളത്തൂർ അധൈതാശ്രമം മഠാധിപതി സ്വമി ചിതാനന്ദ പുരി അഭിപ്രായപ്പെട്ടു.ഹിന്ദുകുടുംബങ്ങളെ ശിഥിലീകരിച്ചാൽ ഭാരതീയ സംസ്കാരത്തിന് കോട്ടംതട്ടും. അതിലൂടെ ഭാരതത്തെത്തന്നെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്വാമി ചിതാനന്ദ പുരി പറഞ്ഞു.

തൃശ്ശൂരിൽ ആരംഭിച്ച മൂന്നുദിവസത്തെ ഹിന്ദു ഐക്യ വേദി സംസ്ഥാന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു ആചാരങ്ങൾക്കെതിരെ ദുഷ്പ്രചാരണം നത്തിയവർ അതിൽ വിജയിക്കാതെ വന്നപ്പോൾ , ഹിന്ദു സമൂഹത്തിലെ പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാൻ നീക്കം തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകതയുടെ ഒരു ചരട് ഭാരതീയ സംസ്കാരങ്ങളെ ചേർത്തു പിടിയ്ക്കുകയും കോർത്തു ചേർക്കുകയും ചെയ്യുന്നുണ്ട്. അത് പൊട്ടിക്കാൻ ഒരു ഉൻമൂലന ശക്തിയേയും അനുവദിയ്ക്കരുതെന്നും, ഹിന്ദു സമുദായിക സംഘടനകൾ ജാഗ്രത പുലർത്തണമെന്നും സ്വാമി ചിതാനന്ദപുരി നിർദ്ദേശിച്ചു.

തൃശ്ശൂർ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ നടന്ന ഹിന്ദു നേതൃസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് KP ശശി കല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി വത്സൻ തില്ലങ്കേരി സംസ്ഥാന വക്താവ് RV ബാബു K V ശിവൻ PS പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

ഹിന്ദു ഐക്യവേദി സമ്മേളനത്തിന്റെ ഒന്നാം ദിനത്തിൽ “സാമ്പത്തിക ശാക്തീകരണം ഹിന്ദു സമൂഹത്തിൽ “, എന്ന വിഷയത്തിൽ സെമിനാർ നടന്നു. തുടർന്ന് ഹിന്ദു സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പ്രമേയാവതരണവും ചർച്ചയും നടന്നു, 200 ഓളം വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കന്നത്.
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 9 ന് വൈകീട്ട് പൊതു സമ്മേളനത്തോടെ സമാപിയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *