Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തീപിടുത്തം; ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായിട്ടില്ല

കോഴിക്കോട്: പുതിയ ബസ്റ്റാൻഡിലെ കടയിൽ തീപിടിത്തം. ബസ് സ്റ്റാൻഡിലെ ഒരു ടെക്സ്റ്റൈൽസിലും തുണി മൊത്ത കച്ചവടം നടത്തുന്ന ​ഗോഡൗണിലുമാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. തീ മറ്റു കടകളിലേക്ക് പടരുകയാണ് എന്നും അത് തടയുവാൻ അ​ഗ്നി രക്ഷാസേന നടപടികൾ എടുക്കണമെന്നു പ്രദേശത്ത് ഒത്തുചേർന്ന നാട്ടുക്കാർ പറഞ്ഞു. ഒന്നര മണിക്കൂർ പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. അടുത്തുള്ള കെട്ടിടത്തിലേക്കും ​ഗ്യസ് കുറ്റികളുളള ഹോട്ടലിലേക്കും തീ പടരാൻ സാധ്യതയുണ്ട് എന്നത് ആശങ്ക പടർത്തുകയാണ്. കരിപ്പുരിൽ വിമാന താവളത്തിൽ നിന്ന് ഫയർ ഫോഴ്സി​ന്റെ ഫയർ ഏഞ്ചിൻ എത്തുവാൻ വൈകി എന്നും നാട്ടുക്കാർ പറഞ്ഞു. വൈകിട്ട് അഞ്ചരക്കാണ് തീ ആദ്യം ശ്ര​ദ്ധയിൽപ്പെട്ടത്ത്.

ആളുകളെ മുഴിവനും മാറ്റിയുട്ടുണ്ട്. രണ്ട് ഭാ​ഗങ്ങലിൽ നിന്നാണ് ഇപ്പോൾ തീ അണക്കാൻ ഫയർ ഫോഴ്സ് ശ്രമിക്കുന്നത്. മന്ത്രി എ കെ ശശിന്ദ്രൻ സ്ഥലത്തെത്തിയുടുണ്ട്. എല്ലാ ഭാ​ഗത്തു നിന്നും തീ കത്തുന്നത് രാത്രി ഏഴരക്കും ദൃശ്യമാണ്. മലബാറിലെ എല്ലാ യൂണിറ്റുകളിൽ നിന്നും ഫയർ എഞ്ചിനുകൾ എത്തിക്കാൻ ഫയർ ഫോഴ്സ് ഡി ജി പി യോ​ഗേഷ് ​ഗുപ്ത നിർദേശം നൽകി. എട്ട് യൂണിറ്റുകളാണ് ഇപ്പോൾ തീയണക്കാൻ ശ്രമിക്കുന്നത്.

കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയർന്ന സമയത്ത് തന്നെ കടയിൽ നിന്ന് ആളുകൾ പുറത്ത് ഇറങ്ങിയതായാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടയ്ക്കുള്ളിലേക്ക് വലിയ തോതിൽ തീ പടര്‍ന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലെ ഫയര്‍ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. എട്ടുമണിയോടെ തീ 90 % നിയന്ത്രിക്കാനായി എന്നാണ് റിപ്പോർട്ടുകൾ. കെട്ടിടങ്ങളുടെ ഉള്ളിൽ കയറി ഹോഴ്സ് പൈപ്പുകൾ പിടിച്ച് ഉള്ളിലെ തീ അണക്കുവാൻ ശ്രമിക്കുകയാണ്. ഇടച്ചുമരുകൾ കാരണം ​ദൂരെ നിന്ന് മുകളിലെ നിലകളിൽ വെള്ളം അടിച്ചു തീ കെടുത്താൻ സാധിക്കുന്നില്ല എന്നതും വെല്ലുവിളിയാണ്. നെരിപ്പോട് കണക്കെ കെട്ടിടങ്ങൾക്ക് ഉളളിൽ തീ എരിയുന്നുണ്ട്.

താഴത്തെ നിലയിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നാണ് രണ്ടാം നിലയിലുള്ള തുണിക്കടയിലേക്ക് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ കടകളിലുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. ബസ് സ്റ്റാൻഡിലെ എല്ലാ ബസുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു. അഗ്നി രക്ഷാ സേനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൊലീസ് ചെയ്തുവരികയാണ്. വെള്ളം തീർന്ന ഫയർ എജിനുകൾ മാനാഞ്ചിറയിൽ നിന്നാണ് വെള്ളം നിറച്ച് തിരിച്ചെത്തുനത്ത്.

Leave a Comment

Your email address will not be published. Required fields are marked *