Newsskerala

ഇന്ത്യാ സഖ്യം ഇന്നത്തെ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ  രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ  ഭാഗമായി സുപ്രീംകോടതിയിലേക്ക് നടത്തിയ മാര്‍ച്ച് കോടതി പരിസരത്തുനിന്ന് 200 മീറ്റര്‍ അകലെ പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഇതിനിടെ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ  നടപടികളെയും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് ഹര്‍ജി. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഹര്‍ജി അഭിഭാഷകരാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ  മാര്‍ച്ചിനിടെ വൈകുന്നേരം 4.45ഓടെയായിരുന്നു ഹര്‍ജി നല്‍കിയത്.

ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. 

Leave a Comment

Your email address will not be published. Required fields are marked *