Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കോൺഗ്രസിൻ്റെ വരേണ്യമായ മനസ്: കെ.സുരേന്ദ്രൻ

തൃശ്ശൂർ: താഴ്ന്ന ജാതിക്കാരോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോൺഗ്രസ് പ്രകടമാക്കിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ജാതീയമായും സാമ്പത്തികമായും തൊഴിൽ പരമായും പിന്നൊക്കം നിൽക്കുന്ന ഏതൊരാളെയും അംഗീകരിക്കാൻ ആവില്ലെന്ന കോൺഗ്രസിൻറെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരിൽ യൂത്ത് കോൺഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാർലമെൻറിൽ ഉപരാഷ്ട്രപതിയെ അപമാനിച്ചതും അപമാനിച്ച ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതും രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. അതിനൊക്കെ മുമ്പ് ഒരു പിന്നോക്ക സമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോൺഗ്രസിൻറെ അസഹിഷ്ണുത പ്രകടമായതാണ്. ഇതാണ് ഇപ്പോഴും നടന്നത്. പ്രധാനമന്ത്രി തൃശ്ശൂരിൽ സംസാരിച്ച വേദിയിൽ ചാണകവെള്ളം ഒഴിക്കാൻ വന്ന യൂത്ത് കോൺഗ്രസുകാരുടെ അല്പത്വം കോൺഗ്രസിന്റെ വെറുപ്പിന്റെ മനസ്ഥിതിയാണ് കാണിക്കുന്നത്. ഈ നീക്കത്തെ ജനാധിപത്യപരമായി ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയെ കുറിച്ച് കോൺഗ്രസുകാരും ഇടതുപക്ഷവും സംസാരിച്ചത് തന്നെ സ്വാഗതാർഹമാണ്. പ്രധാനമന്ത്രി നടപ്പാക്കിയതും നടപ്പാക്കാൻ പോകുന്നതുമായ കാര്യങ്ങളാണ് തൃശ്ശൂരിൽ ജനലക്ഷങ്ങളെ സാക്ഷിനിർത്തി പറഞ്ഞത്. അതിൽ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെടുക തന്നെ ചെയ്യും എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ക്രിസ്തുമസ് കാലത്ത് തുടങ്ങിയ സ്നേഹ യാത്ര തുടരുമെന്നും, മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിൻറെ ജനക്ഷേമ നയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കേരളത്തിൽ ഉടനീളം രണ്ടു മാസക്കാലം നീളുന്ന ജനസദസ്സുകൾ ബിജെപിയുടെ നേതൃത്വത്തിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ മണ്ഡലങ്ങളിലെയും ജനപ്രതിനിധികളെയും ജനങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ള ജനസദസ്സുകളാണ് ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു.
നിരോധിക്കപ്പെട്ട പി എഫ് ഐ യുടെ പുതിയ ഭാവത്തിലുള്ള പ്രവർത്തകരാണ് ഇന്ന് തൃശൂർ എംപിക്ക് ചുറ്റുമുള്ളതൊന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
തൃശ്ശൂരിലെ നരേന്ദ്ര മോദിയുടെ സന്ദർശനവും, സ്ത്രീശക്തി സമ്മേളനവും തകർക്കാൻ പോലീസും സംസ്ഥാന പിആർഡിയും കൈകോർത്തത് അപലപനീയമാണ്. അതിൻറെ ഫലമായാണ് മാധ്യമപ്രവർത്തകരെ തടയുന്നതിൽ വരെ എത്തിയത്. സമ്മേളനത്തിലേക്ക് വന്ന വനിതകളുടെ വാഹനങ്ങൾ വരെ പലയിടത്തും പിടിച്ചിട്ടതും അതിൻറെ ഭാഗമാണ്. എന്നിട്ടും തൃശ്ശൂരിൽ ചരിത്രം കുറിച്ച സമ്മേളനത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. അതിനുവേണ്ടി സഹകരിച്ച മുഴുവൻ മാധ്യമ പ്രവർത്തകരോടും ബിജെപി നന്ദി പറയുന്നു എന്നും കെ സുരേന്ദ്രൻ വിശദീകരിച്ചു.
തൃശൂർ ബിജെപി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് അഡ്വ. കെ കെ അനീഷ്കുമാർ സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *