Newsskerala

സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂര്‍ വരെ ലോഡ് ഷെഡ്ഡിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂര്‍ വരെ ലോഡ് ഷെഡ്ഡിങ്. വൈകിട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് വരെയാണ് നിയന്ത്രണം. കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലാണ്. ചൂട് അതികഠിനമായി തുടരുന്നതിനിടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വന്‍ കുതിപ്പാണ്.

വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അഡിഷ്ണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐഎസിന്റെ അധ്യക്ഷതയില്‍ ഉന്നതല യോഗത്തിന്റെ അനുമതി നല്‍കി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ക്കാണ് യോഗം അനുമതി നല്‍കിയത്. സ്ഥിതി?ഗതികള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ദിവസവും വിലയിരുത്തണമെന്ന് നിര്‍ദേശം. വൈദ്യുതി വാഹന ചാര്‍ജിങ് വൈകുന്നേരം ആറു മുതല്‍ 12 വരെ പൂര്‍ണമായും ഒഴിവാക്കി. എസിയുടെ താപനില 24 -26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തണമെന്നും നിര്‍ദേശം.

Leave a Comment

Your email address will not be published. Required fields are marked *