Newsskerala

ബെംഗളൂരുവിന് സമീപം വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട്, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമനടപടികള്‍ പൂഡത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *