തൃശൂര്‍: ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും, ഇഡിയുടെ അറസ്റ്റിനെ താന്‍ ഭയക്കുന്നില്ലെന്നും സി.പി.എം സംസ്ഥാനസമിതി അംഗവും, തൃശൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്ടുമായ എം.കെ.കണ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ ഇ.ഡി വേട്ടയാടുകയാണ്.
രണ്ട് ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ്്്, താനെന്നും, രോഗിയെന്ന പരിഗണന പോലും തനിക്ക് കിട്ടിയില്ലെന്നും കണ്ണന്‍ പറഞ്ഞു. എല്ലാ രേഖകളും പാര്‍ട്ടിക്ക് കൈമാറിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഒറ്റിക്കൊടുപ്പില്ല. കള്ളപ്പണം വെളുപ്പിക്കലുമായി തന്റെ ബാങ്കിന് യാതൊരു ബന്ധവുമില്ല.
കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ കസ്റ്റഡിയില്‍ ഇരുത്തിയിട്ട് മൂന്ന് മിനിറ്റ് മാത്രമാണ് തന്നെ ചോദ്യം ചെയ്തത്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷം ജയിലില്‍ കിടന്ന ആളാണ് താന്‍.
മര്‍ദിക്കുന്നത് മാത്രമല്ല പീഡനം. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷകൊണ്ടുമൊക്കെയുള്ളതും പീഡനമാണ്. പി.ആര്‍. അരവിന്ദാക്ഷന്റെ നിക്ഷേപങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും കണ്ണന്‍ പറഞ്ഞു.
തനിക്കൊരു ബിനാമി അക്കൗണ്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുവന്നൂരും താനും തമ്മിലുള്ള ബന്ധം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. തന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും കണ്ണന്‍ പ്രതികരിച്ചു.
.ചോദ്യം ചെയ്യലിനിടെ സി.പി.എം നേതാവ് പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി ഉപദ്രവിച്ചിട്ടുണ്ടെന്നും കണ്ണന്‍ പറഞ്ഞു.അരവിന്ദക്ഷനുമായി സഖാവ്് എന്ന നിലയിലുള്ള ബന്ധം മാത്രം. അരവിന്ദാക്ഷന്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടായതില്‍ എന്തിനിത്ര അതിശയം. അയാള്‍ നന്നായി പണിയെടുക്കുന്ന ഒരാളാണ്.
താനും മുന്‍ മന്ത്രി എ. സി. മൊയ്തീനുമാണ് എന്‍ഫോഴ്സ്മെന്റ് ലക്ഷ്യമെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും എം.കെ. കണ്ണന്‍ പറഞ്ഞു. അറസ്റ്റിലേക്ക് നീങ്ങിയാലും കുഴപ്പമില്ല. നിയമോപദേശം തേടുമെന്നും എം കെ കണ്ണന്‍ പ്രതികരിച്ചു. കൃത്യമായ ബി.ജെ.പി -എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വേട്ടയാണ് നടക്കുന്നത്. ചില കോണ്‍ഗ്രസുകാരും അതിനെ സ്വാഗതം ചെയ്യുന്നു.
ഇന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മൊഴികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അവര്‍ പറയുന്നതുപോലെ പറയാന്‍ നിര്‍ബന്ധിക്കുന്നു. തനിക്ക്്് കരുവന്നൂരിലെ ഇടപാടുമായി യാതൊരു ബന്ധവുമില്ല. സതീഷ് കുമാറുമായി ബിസിനസുകാരനെന്ന നിലയിലെ ബന്ധം മാത്രം. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും എം.കെ. കണ്ണന്‍ പറഞ്ഞു.