Newsskerala

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം: ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു.  മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. എടപ്പാള്‍ സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍. ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *