തൃശൂര്‍: കത്തുന്ന വെയിലത്ത്, ഉരുകുന്ന ചൂടില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ ഇനി തളരില്ല. സൂര്യതാപത്തില്‍ നിന്ന് മുഖം മറയ്ക്കുന്നതിന് മുഖാവരണവും, കൈയുറകളും സമ്മാനിക്കാന്‍ യുട്യൂബര്‍ മുര്‍ഷിദ് ബാന്‍ഡിഡോസ് തൃശൂര്‍ നഗരത്തിലെത്തി. കണ്ണ് ഒഴികെയുള്ള മുഖമെല്ലാം മറയ്ക്കുന്ന തരത്തിലുള്ള പ്രത്യേക മാസ്‌കാണ് ജില്ലയിലെ അഞ്ഞൂറിലധികം വരുന്ന പോലീസുകാര്‍ക്കായി മുര്‍ഷിദ് സമ്മാനിച്ചത്.
മുര്‍ഷിദ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യയുടെ ഓഫീസിലെത്തി മാസ്‌കിന്റെയും കൈയുറയുടെയും ഗുണനിലവാരം ബോധ്യപ്പെടുത്തി. തുടര്‍ന്ന് ആദ്യ ബോക്‌സ് എ.സി.പി. വി.കെ.രാജുവിന് കൈമാറി.
നഗരം ചുറ്റി മുര്‍ഷിദും കൂട്ടുകാരും വെയിലത്ത്
ഡ്യൂട്ടിയിലുള്ള എല്ലാ പോലീസുകാര്‍ക്കും മാസ്‌കും,കൈയുറയും വിതരണം ചെയ്്തു.
കോവിഡ് കാലത്തും മറ്റും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി മുര്‍ഷിദ് ഏറെ പ്രശംസ നേടിയിരുന്നു.
Photo Credit: newsskerala.com