തൃശൂര്‍: നഗരത്തില്‍ മാലിന്യസംസ്‌കാരണത്തില്‍ ഗുരുതരവീഴ്ച ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മാലിന്യം നിറച്ച കൊട്ടയും വഹിച്ച്്് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ശക്തന്‍മാര്‍ക്കറ്റിലെ പ്രവര്‍ത്തനം നിലച്ച മാലിന്യസംസ്‌കരണ പ്ലാന്റിന് മുന്നില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്.
മാലിന്യം നിറച്ച കൊട്ടയുമായി പ്രതിപക്ഷനേതാവ് രാജന്‍. ജെ.പല്ലന്‍, ഉപനേതാവ് ഇ.വി. സുനില്‍രാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോണ്‍ ഡാനിയല്‍, ലാലി ജെയിംസ്, എന്‍.എ.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
ജനത്തിരക്കേറിയ ശക്തന്‍ നഗറില്‍ ടണ്‍ കണക്കിന് മാലിന്യം കുന്നുകൂടി കിടക്കുന്നു. ശക്തനില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിച്ചിട്ട് നാളേറെയായി. മഴയത്ത് ചീഞ്ഞളിയുന്ന മാലിന്യക്കൂമ്പാരത്തില്‍ അസഹ്യമായ ദുര്‍ഗന്ധം പരക്കുന്നു. ചീഞ്ഞുനാറുന്ന മാലിന്യാവശിഷ്ടത്തില്‍ നിന്ന് പകര്‍ച്ചവ്യാധികളടക്കം പടരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.