ഗോഡൗണിലേക്ക് തീ പടർന്നത് അടുത്തുള്ള പറമ്പിൽ നിന്നെന്ന് സൂചന ….
തൃശൂര്‍: പെരിങ്ങാവ് ഗാന്ധിനഗറില്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്ന രാവിലെയായിരുന്നു തീപ്പിടിത്തം തുടങ്ങിയത്. ഓസ്‌കാര്‍ എന്ന പേരിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേന കുതിച്ചെത്തി തീയണച്ചു. സമീപത്ത് നിറയെ വീടുകളാണ്. ഫയര്‍ഫോഴ്‌സ് വേഗത്തില്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.
അഗ്നിബാധയില്‍ കോടികളുടെ നഷ്ടമെന്ന് ഇവന്റ് മാനേജ്‌മെന്റ് ഉടമകള്‍
വെന്തുമരിച്ചവയില്‍ നായ്ക്കുട്ടികളും
പെരിങ്ങാവിലെ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണില്‍ ഉണ്ടായ അഗ്നിബാധയില്‍ കോടികളുടെ നഷ്ടമെന്ന് ഇവന്‍്മാനേജ്‌മെന്റ് ഉടമകള്‍ പറയുന്നു. നായ്ക്കുട്ടികള്‍ അടക്കം വെന്തുമരിച്ചു. ചേറൂര്‍ ചെമ്പൂക്കാവ് റോഡില്‍ മണിക്കൂറുകളായി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയും തീ പടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
്കുന്നംകുളം, പുതുക്കാട്, വടക്കാഞ്ചേരി മേഖലകളില്‍ നിന്ന് അടക്കം എട്ടോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്. ചേറൂര്‍ ചെമ്പൂക്കാവ് റോഡില്‍ റോഡിനരികിലാണ് ഗോഡൗണ്‍. ഗോഡൗണിന് തൊട്ടുപിറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. പാടത്തെ പുല്ലിന് ചിലര്‍ തീയിട്ടിരുന്നു. അങ്ങനെയാണ് തീ പടര്‍ന്നത്. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതിനാല്‍ സമീപവാസികള്‍ വീടൊഴിയുകയാണ്. ഗാന്ധി നഗര്‍ ഹൗസിംഗ് കോളനിയില്‍ നൂറുകണക്കിന് വീടുകളുണ്ട്. ഗോഡൗണിലെ പ്ലൈവുഡുകള്‍ക്കാണ് ആദ്യം തീ പിടിച്ചത്. ശക്തമായ കാറ്റില്‍ തീ അതിവേഗം പടരുകയാണ്