അങ്കമാലി: കിടങ്ങൂരില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. പാപ്പാനാണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മയ്യനാട് പാര്‍ത്ഥസാരഥി എന്ന കൊമ്പനാണ് ഇടഞ്ഞത്.
കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടത്. ആനയെ കുളിപ്പിക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞതെന്നാണ് വിവരം.
അങ്കമാലിയില്‍ ഇടഞ്ഞ കൊമ്പന്റെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

















