വിഷ്ണുഭട്ടതിരിപ്പാട് ക്ഷേത്രസംസ്‌കാരത്തെ വളര്‍ത്തി, ടി.എന്‍.പ്രതാപന്‍
തൃശൂര്‍ : വേദം അഭ്യസിക്കുകയും, അത് പതിറ്റാണ്ടുകളായി സംരക്ഷിക്കുകയും, ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി ക്ഷേത്ര സംസ്‌കാരത്തെ വളര്‍ത്തുകയും ചെയ്ത പ്രശസ്ത തന്ത്രിവര്യനാണ് വിഷ്ണു ഭട്ടതിരിപ്പാടെന്ന് ടി.എന്‍.പ്രതാപന്‍ എം.പി.അഭിപ്രായപ്പെട്ടു. പ്രശസ്ത പൂരം സംഘാടകനും പൂരപ്രേമിസംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവുമായിരുന്ന
പ്രൊഫ.എം.മാധവന്‍കുട്ടി മാഷുടെ സമരണ നിലനിര്‍ത്തുന്നതിനു വേണ്ടി പൂരപ്രേമി സംഘം ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌ക്കാരം തന്ത്രിമുഖ്യന്‍ കെ.പി സി. വിഷ്ണു ഭട്ടതിരിപ്പാടിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു എം.പി. തൃശൂരിലെ സാംസ്‌ക്കാരിക ലോകത്തിന്റെ തിലകക്കുറിയായിരുന്നു മാധവന്‍കുട്ടി മാഷെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ.പി ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ടി.എന്‍. പ്രതാപന്‍.എം.പി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ പുരസ്‌ക്കാരം മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ സമ്മാനിച്ചു. പൂരപ്രേമിസംഘത്തിന്റെ 2024-ലെ കലണ്ടര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ ജോസഫ് ടാജറ്റ് പ്രകാശനം ചെയ്തു. തെച്ചിക്കോട്ടുകാവ് ദേവസ്വം ഭാരവാഹി ബിനോയ് ഏറ്റുവാങ്ങി. തെക്കേ മഠം മാനേജര്‍ വടക്കുംമ്പാട് നാരായണന്‍ വിഷ്ണു ഭട്ടതിരിപ്പാടിനെ സദസ്സിനെ പരിചയപ്പെടുത്തി. തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പത്മശ്രീ ഡോ.സുന്ദര്‍ മേനോന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണം നടത്തി. പാറമേക്കാവ് സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍, യു.സി കോളേജ് പ്രതിനിധി അജിത്ത് പൂരപ്രേമി സംഘം ഭാരവാഹികളായ ബൈജു താഴേക്കാട്ട്, വിനോദ് കണ്ടെംകാവില്‍ ,അരുണ്‍ പി.വി എന്നിവര്‍ പ്രസംഗിച്ചു.