മലപ്പുറം : ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ക്രൈം ബ്രാഞ്ച്് അന്വേഷണസംഘം പ്രതിയെ പിടികൂടി. എം.എസ്. സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കിയ മലപ്പുറത്തെ മഹ്ദീന്‍ പബ്ലിക് അണ് എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷന്‍സ് അധ്യാപകന് ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് നാസറാണെന്ന്് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്കൂളിലാണ് മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ പരിചയത്തിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദും ജിഷ്ണുവും നേരത്തേ അറസ്റ്റിലായിരുന്നു. ഫഹദിനെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
എം.എസ് സൊലൂഷ്യന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.