തൃശൂര്‍: ശക്തന്‍ നഗറിലെ അശോക ഇന്‍ ബാര്‍ ഹോട്ടലില്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ച് കൈക്കൂലിപ്പണം പങ്കിട്ട രജിസ്‌ട്രേഷന്‍ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരില്‍ നിന്ന്് വിജിലന്‍സ് സംഘം കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഉത്തര മധ്യ മേഖല രജിസ്‌ട്രേഷന്‍ ഡി.ഐ.ജി എം.സി. സാബു ഒഴികെയുള്ളവര്‍ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 6 പേര്‍ക്കും സസ്്പെന്‍ഷന്‍. ഉത്തര മധ്യ മേഖല രജിസ്‌ട്രേഷന്‍ ഡി.ഐ.ജി എം.സി. സാബു, സബ് രജിസ്ട്രാര്‍മാരായ സി.ആര്‍. രജീഷ് , രാജേഷ് കെ.ജി, അക്ബര്‍ പി.എം, രാജേഷ് കെ, ജയപ്രകാശ് എം.ആര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ബാറില്‍ ഒത്തുകൂടി കൈക്കൂലിപ്പണം പങ്കുവെച്ചുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 33,050 രൂപ കണ്ടെടുത്തിരുന്നു. ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടാത്ത പണമാണിത്. പ്രതിമാസ യോഗത്തിനുശേഷമാണ് ഇവര്‍ ബാര്‍ ഹോട്ടലില്‍ ഒത്തുകൂടിയത്.