Newsskerala

പാകിസ്താനുവേണ്ടി ചാരവൃത്തി: ഒരു യൂട്യൂബര്‍കൂടി പിടിയില്‍

ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് മറ്റൊരു യൂട്യൂബര്‍കൂടി പിടിയിലായി. പഞ്ചാബ് സ്വദേശിയും ‘ജാന്‍മഹല്‍ വീഡിയോ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ട്രാവല്‍ വ്ളോഗറായ ജ്യോതി മല്‍ഹോത്ര ചാരവൃത്തിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സമാനമായ കുറ്റത്തിന് മറ്റൊരു യൂട്യൂബര്‍ കൂടി പിടിയിലായിരിക്കുന്നത്.

പഞ്ചാബിലെ രൂപ്നഗറില്‍നിന്ന് പഞ്ചാബ് പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി അടുപ്പംപുലര്‍ത്തിയിരുന്ന പാക് ചാരന്മാരുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *