ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്തറവാട്ടിലെ ഗജകേസരികള്‍ക്ക് സുഖചികിത്സ തുടങ്ങി. പുന്നത്തൂര്‍കോട്ടയിലെ 26 ആനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സുഖചികിത്സ നല്‍കുക. കൊമ്പന്‍ ദേവദാസിന് ഔഷധക്കൂട്ട് അടങ്ങിയ ചോറുരുള നല്‍കി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ:വി.കെ.വിജയന്‍ സുഖചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത വെറ്ററിനറി സര്‍ജന്‍ ഡോ..പി.ബി.ഗിരിദാസിന്റെ നേതൃത്വത്തിലാണ് ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍മാര്‍ക്ക് ഒരു മാസം സുഖചികിത്സ നടത്തുന്നത്. ഇന്ന് 14 ആനകള്‍ക്കാണ് സുഖചികിത്സ തുടങ്ങിയത്.
ആനകള്‍ക്ക് റാഗി, മുതിര, ചോറ്, പയര്‍, ച്യവനപ്രാശമടക്കമുള്ള ആയുര്‍വേദ മരുന്നുകള്‍ എന്നിവ സുഖചികിത്സയുടെ ഭാഗമായി നല്‍കും. ആനകള്‍ക്ക് അവയുടെ തൂക്കത്തിന് അനുസരിച്ചാണ് വിറ്റാമിന്‍ അടങ്ങിയ തീറ്റ ക്രമീകരിച്ചിരിക്കുന്നത്.