Newsskerala

സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തത്: തോമസ് ഐസക്ക്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതെന്ന് ഡോ. ടിഎം തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റി അംഗം സംസ്ഥാന സെക്രട്ടറിയേറ്റിന് മുകളില്‍. മാറിയാല്‍ മാത്രമേ പുതിയ ആളുകള്‍ക്ക് വരാന്‍ കഴിയും. മാറാന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക്  പറഞ്ഞു. ഔപചാരികമായ ഏകസ്വരമല്ല വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ കണ്ടത്. ഭരണകാലത്ത് ജനങ്ങളുമായുള്ള ബന്ധത്തില്‍ കുറവ് വന്നു. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകങ്ങളുടെ മേല്‍ പിടിയുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
വിപുലീകൃത സംസ്ഥാന കമ്മിറ്റി ഫലപ്രദമായ സമ്മേളനമെന്ന് ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. ഔപചാരികമായ ഏകസ്വരമല്ല യോഗത്തില്‍ കണ്ടത്. ഭരണകാലത്ത് ജനങ്ങളുമായുള്ള ബന്ധത്തില്‍ കുറവ് വന്നു. ബഹുജന സംഘടനകള്‍ കഴിഞ്ഞ പത്തുവര്‍ഷം നിര്‍ജീവമായി. എന്നും കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകങ്ങളുടെ മേല്‍ പിടിയുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതെന്നും തോമസ് ഐസക് പറഞ്ഞു.
ഭരണം കൊണ്ടുമാത്രം ജനസ്വാധീനം നേടാനാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ജനങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന് ചര്‍ച്ചയില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി അംഗീകരിച്ച രണ്ട് രേഖയിലും പാര്‍ട്ടിക്ക് തെറ്റുപറ്റി എന്നാണ് പറയുന്നത്. വോട്ട് മറിച്ച് നല്‍കിയ പാര്‍ട്ടി അനുഭാവികള്‍ തെറ്റുതിരുത്തി തിരിച്ചു വരണമെന്ന് അദേഹം ആവശ്യപ്പെട്ടു. തന്റെ എന്ത് ശൈലിയാണ് മാറ്റേണ്ടത് എന്ന് അറിഞ്ഞുകൂടായെന്നും കൂടുതല്‍ സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
വിഎസ് അച്യുതാനന്ദനെയും പിണറായി വിജയനെയും പോളിറ്റ് ബ്യുറോയില്‍ നിന്നും മാറ്റിനിര്‍ത്തി നടപടിയെടുത്തിട്ടുണ്ട്. അത് വിഎസിനോട് ബഹുമാനക്കുറവ് ഉണ്ടായിട്ടല്ല. ആ നിയന്ത്രണം ഇന്നുമുണ്ട്. ആ ശൈലി കൈവിട്ടാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *