തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നിയമപരമായ ഇടപെടല്‍ മാത്രമാണ് റെയ്ഡ്. വാര്‍ത്താസംപ്രേക്ഷണം തടസ്സപ്പെടുത്തിയിട്ടില്ല. അതേ ചാനലിന്റെ വാര്‍ത്ത കണ്ടാണ് താനും വിവരം അറിഞ്ഞത്. പിണറായി വിജയന്റെ ഭരണത്തിലും മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി പേടില്‍ പിണറായി വിജയനും, റിയാസിനും വ്യത്യസ്ത നിലപാടെന്നും അദ്ദേഹം ആരോപിച്ചു. ഇഡിയുടെ കത്തില്‍ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം കിട്ടിയിട്ടില്ല. ഇഡി കത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഎം പിബി അല്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ചാനലിന്റെ വാര്‍ത്ത കണ്ടാണ് താനും വിവരം അറിഞ്ഞത് : മുഖ്യമന്ത്രി











